തൃക്കുന്നത്ത്‌ പള്ളി തുറന്നത്‌ ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിന്‌ തിരിച്ചടി – തോമസ്‌ പ്രഥമന്‍ ബാവ

 

തൃക്കുന്നത്ത്‌ പള്ളി ആരാധനയ്‌ക്കായി തുറന്നു നല്‍കാനുള്ള കോടതിവിധി ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിന്റെ അവകാശവാദങ്ങള്‍ക്കുമേലുള്ള തിരിച്ചടിയാണെന്ന്‌ യാക്കോബായ വിഭാഗം ശ്രേഷു കതോലിക്ക മാര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു.

മറുപക്ഷത്തിന്‌ ആഘാതമാണെങ്കിലും യാക്കോബായ വിഭാഗത്തിന്‌ ആഹ്ല്‌ളാദമില്ലെന്നും ബാവ പറഞ്ഞു. തൃക്കുന്നത്ത്‌ പള്ളി ഞായറാഴ്‌ചകളില്‍ ആരാധന നടത്താന്‍ ഇരുവിഭാഗത്തിനും സമയം നിശ്ചയിച്ച്‌ തുറന്നു നല്‍കാന്‍ മധ്യസ്ഥ ശ്രമങ്ങളുണ്ടായാല്‍ സ്വാഗതം ചെയ്യുമെന്നും ബാവ അറിയിച്ചു. 
Mathrubhumi – 24 Jan 10

Be the first to comment on "തൃക്കുന്നത്ത്‌ പള്ളി തുറന്നത്‌ ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിന്‌ തിരിച്ചടി – തോമസ്‌ പ്രഥമന്‍ ബാവ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.