യാക്കോബായ സുറിയാനി സഭയിലെ പ്രമുഖ അത്മായ നേതാവും പുതുപ്പള്ളി മുന്‍ എം.എല്‍. എയും, കോട്ടയം മുന്‍സിപ്പല്‍ ചെയര്‍മാനും മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസ സമുഹ്യ വളര്‍ച്ചയില്‍ പ്രധാന പങ്കാളിയുമായിരുന്ന രാജശ്രീ. ഡോ.പി.റ്റി. തോമസ് പാലമ്പടത്തിന്റെ അര്‍പതാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ഫെബ്രുവരി 7 ഞായറാഴ്‌ച ഉച്ചക്ക് 2.30ന് കോട്ടയം ഭദ്രാസന അസ്ഥാനമായ സെന്റ് ജോസഫ് കത്തീഡ്രലില്‍ വെച്ച് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോര്‍ തീമോത്തിയോസിന്റെ അധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം നടന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ.റ്റി. തോമസ് ഡോ.പി.റ്റി. തോമസ് അനുസ്മരണ പ്രാഭാഷണം നടാത്തി. പ്രതിപക്ഷനേതാവ ഉമ്മന്‍ചാണ്ടി മുഖ്യപ്രാഭാഷണം നടത്തി.
ചടങ്ങില്‍ ജസ്റ്റിസ് കെ.റ്റി.തോമസിന് പരിശുദ്ധ പാത്രീയര്‍ക്കിസ് ബാവായില്‍ നിന്നും “DAAYONO HAKHMO” (Wise Judge) എന്ന ബഹുമതിയും കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായ പി. വി. തോമസിന് “SNIGRO THOBO” (Prudent Lawer)” എന്ന ബഹുമതി ശ്രേഷ്ഠ കാതോലിക്ക ബാവ നല്കി ആദരിച്ചു.
ഗീവര്‍ഗ്ഗീസ് മോര്‍ ബര്‍ണാബാസ് അനുഗ്രഹ പ്രഭാഷണവും, കോട്ടയം എം.എല്‍.എ വി.എന്‍.വാസവന്‍, കോട്ടയം ഭദ്രാസന സെക്രട്ടറി കിഴക്കേടത്ത് കൂറിയാക്കോസ് കോര്‍എപ്പിസ്‌കോപ്പ, അലക്സ് തോമസ് കോര്‍എപ്പിസ്‌കോപ്പ, വിശ്വാസ സംരക്ഷകന്‍ ചീഫ് എഡിറ്റര്‍ ഷെവലിയാര്‍ ബിബി ഏബ്രഹാം കടവുംഭാഗം എന്നിവര്‍ പ്രസംഗിച്ചു.
Be the first to comment on "ഡോ.പി.റ്റി. തോമസ് അര്‍പതാം ചരമ വാര്‍ഷികവും അനുസ്മരണ സമ്മേളനവും നടന്നു"