പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ 9 മുതല്‍ 14 വരെ ശിലാസ്ഥാപന പെരുന്നാളും സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷനും നടക്കും.
ചൊവ്വാഴ്ച രാവിലെ 9ന് ഫാ. വര്‍ഗീസ് അരീയ്ക്കല്‍ പെരുന്നാളിന് കൊടിയേറ്റും, 7ന് നടക്കുന്ന ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം ഫാ. കെ.ഐ. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
ബുധനാഴ്ച വൈകീട്ട് 7.30ന് ഡോ: എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകീട്ട് 6.45ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം.
ശനിയാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 7ന് പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, കരിമരുന്നു പ്രയോഗം.
ഞായറാഴ്ച രാവിലെ 9ന് കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടാകും.
Be the first to comment on "പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ 9 മുതല്‍ 14 വരെ ശിലാസ്ഥാപന പെരുന്നാളും സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷനും നടക്കും."