മുംബൈയില്‍നിന്നു മഞ്ഞനിക്കര കബറിങ്കലേക്കു നോമ്പുനോക്കി നൂറില്‍പരം തീര്‍ഥാടകര്‍ തിരിച്ചു. മുംബൈ നെരുള്‍പള്ളിയില്‍ സ്‌ഥാപിച്ചിട്ടുളള മോര്‍ ഏലിയാസ് ബാവയുടെ തിരുശേഷിപ്പിന് മുന്നില്‍ പ്രാര്‍ഥന നടത്തിയശേഷം പന്‍വേല്‍ സ്‌റ്റേഷനില്‍നിന്നുമാണ് തീര്‍ഥാടകര്‍ തിരിച്ചത്. ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍, ഫാ. എല്‍ദോ വര്‍ഗീസ്, ഫാ. സി. ജോര്‍ജ് എള്ളുവിള എന്നിവര്‍ തീര്‍ഥയാത്രയ്‌ക്കു നേതൃത്വംനല്‍കുന്നു. നാളെ കായംകുളം സ്‌റ്റേഷനിലെത്തി കാല്‍നടയായി മഞ്ഞനിക്കര
കബറിങ്കലെത്തും.
Be the first to comment on "മുംബൈയില്‍നിന്നു മഞ്ഞനിക്കര കബറിങ്കലേക്കു തീര്‍ഥാടകര്‍ തിരിച്ചു."