യാക്കോബായ സഭയ്‌ക്ക് ഒരു മെത്രാന്‍കൂടി. റാന്നി മുക്കാലുമണ്‍ തെങ്ങുംതറയില്‍ ഗീവര്‍ഗീസ് റമ്പാനെ മെത്രാനായി വാഴിക്കാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ അനുമതി ലഭിച്ചു. തുടര്‍നടപടി സ്വീകരിക്കാന്‍ സഭാ പ്രവര്‍ത്തക സമിതിയോഗം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ ചുമതലപ്പെടുത്തി. ഫെബ്രുവരി ആദ്യവാരം സ്‌ഥാനാഭിഷേകം നടത്താനാണ് ആലോചന.
ഇദ്ദേഹമുള്‍പ്പെടെ എഴുപേരെ മെത്രാന്മാരായി വാഴിക്കാന്‍ കഴിഞ്ഞ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ശിപാര്‍ശ ചെയ്‌തിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തില്‍ വൈദികനായിരുന്ന തെങ്ങുംതറയില്‍ ഫാ. ജേക്കബ് വര്‍ഗീസ് 2004 ഡിസംബറില്‍ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോടു വിധേയത്വം പ്രഖ്യാപിച്ചു യാക്കോബായ സഭയില്‍ ചേരുകയായിരുന്നു. 2005 ഡിസംബറില്‍ ശ്രേഷ്‌ഠ കാതോലിക്കാ ബാവായില്‍നിന്നു റമ്പാന്‍ സ്‌ഥാനം സ്വീകരിച്ചു.
തെങ്ങുംതറയില്‍ പരേതരായ ജേക്കബ്-ശലോമി ദമ്പതികളുടെ മകനാണ്. കോട്ടയം പഴയ സെമിനാരിയില്‍നിന്നു ദൈവശാസ്‌ത്രത്തില്‍ ബിരുദവും അമേരിക്കയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. മുക്കാലുമണ്‍ സെന്റ് ജോര്‍ജ് പള്ളി ഇടവകാംഗമാണ്.
Be the first to comment on "Very Rev. Geevarghese Ramban Thengumtharayil will be new metropolita"