മഞ്ഞനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമന്‍ ബാവയുടെ ദുഖ്‌റോന പെരുന്നാള്‍ ഫെബ്രുവരിമാസം 7 മുതല്‍ 13 വരെ നടക്കുമെന്നു പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനും ദയറാധിപനും സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ ദിവന്നാസിയോസ് ഗീവര്‍ഗീസ്, വൈസ് ചെയര്‍മാന്‍ അത്താനാസിയോസ് ഗീവര്‍ഗീസ്, ജന. കണ്‍വീനര്‍ ജേക്കബ് തോമസ് മാടപ്പാട്ട് കോര്‍ എപ്പിസ്‌കോപ്പ,പി.ഇ മാത്യൂസ് റമ്പാന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം എന്നിവര്‍ അറിയിച്ചു.
പെരുനാളിനു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും പാത്രിയര്‍ക്കീസ് ബാവയുടെ അപ്പോസ്‌തലിക പ്രതിനിധി ആലപ്പോ ഭദ്രാസനത്തിന്റെ ഗ്രിഗോറിയോസ് യുഹാനോന്‍ ഇബ്രാഹിം മെത്രാപ്പോലീത്തയും അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും രാഷ്‌ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും.
ഫെബ്രുവരി 7 ന് രാവിലെ കുര്‍ബാനയ്‌ക്കു ശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ ദൈവാലയങ്ങളിലും പതാക ഉയര്‍ത്തും. വൈകിട്ട് 5.30-ന് മോറോന്റെ കബറിടത്തില്‍നിന്നും കൊണ്ടുപോകുന്ന പതാക 6-ന് ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ യൂലിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉയര്‍ത്തും.
ഫെബ്രുവരി 11 ന് വൈകിട്ട് 6-ന് നിര്‍ധനര്‍ക്ക് അരിയും വസ്‌ത്രങ്ങളും നല്‍കും. ഫെബ്രുവരി 9 മുതല്‍ 11 വരെ എല്ലാ ദിവസവും സന്ധ്യാ പ്രാര്‍ഥനയ്‌ക്കുശേഷം ഗാനശുശ്രൂഷയും കണ്‍വന്‍ഷന്‍ പ്രസംഗവും.
ഫെബ്രുവരി 9- ന് പ്രാര്‍ഥനയ്‌ക്കുശേഷം സിഹാംസന പള്ളികളുടെ മെത്രാപ്പോലീത്ത ദീവന്നാസിയോസ് ഗീവര്‍ഗീസ് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും.
ഫെബ്രുവരി 12 ന് വൈകിട്ട് 3 മുതല്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന തീര്‍ഥാടകരെയും കാല്‍നട തീര്‍ഥയാത്ര സംഘങ്ങളെയും ഓമല്ലൂര്‍ കുരിശിങ്കല്‍ സ്വീകരിച്ച് കബറിങ്കലേക്കു വരവേല്‍ക്കും. 5-ന് സന്ധ്യാ പ്രാര്‍ഥന, 6-ന് നടക്കുന്ന തീര്‍ഥാടന പൊതുസമ്മേളനവും വാര്‍ഷികവും മന്ത്രി പി.ജെ. ജോസഫ് ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും പാത്രിയര്‍ക്കീസ് ബാവയുടെ പ്രത്യേക പ്രതിനിധിയും സഭയിലെ മെത്രാപ്പോലീത്തമാരും പങ്കെടുക്കും. സമ്മേളാനന്തരം കബറിങ്കല്‍ അഖണ്ഡ പ്രാര്‍ഥന.
ഫെബ്രുവരി 13-ന് പുലര്‍ച്ചെ 3-ന് മോര്‍ സ്‌തേഫാനോസ് പള്ളിയില്‍ കുര്‍ബാന. ദയറാ പള്ളിയില്‍ 5-ന് ശ്രേഷ്‌ഠ കാതോലിക്കയുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന, മോറോന്റെ കബറിങ്കലും യൂലിയോസ് ഏലിയാസ് ബാവ, യൂലിയോസ് യാക്കോബ് ഒസ്‌താത്തിയോസ്, ബെന്യാമിന്‍ ജോസഫ് എന്നീ മെത്രാപ്പോലിത്തമാരുടെ കബറിടത്തിലും ധൂപ പ്രാര്‍ഥന. 10.30-ന് സമാപന റാസയും നേര്‍ച്ച വിളമ്പും.
പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്‌ഥലങ്ങളില്‍നിന്നു മഞ്ഞനിക്കരയിലേക്കു കെ.എസ്.ആര്‍.ടി.സി. പ്രത്യേക ബസ് സര്‍വീസ് നടത്തും. 23 ന് യൂലിയോസ് ഏലിയാസ് ബാവയുടെ ദുഖ്‌റോന പെരുന്നാളോടുകൂടി പെരുന്നാള്‍ സമാപിക്കും.
മഞ്ഞനിക്കര പെരുനാളിന്റെ തത്സമയ സംപ്രേഷണം റേഡിയോ മലങ്കരയിലും മലങ്കര വിഷനിലും ഫെബ്രുവരി 12, 13 തീയതികളില്‍ ഉണ്ടായിരിക്കുന്നതാണ്.
Be the first to comment on "മഞ്ഞനിക്കര പെരുനാളിന് ഫെബ്രുവരി 7 ന് കൊടിയേറും"