ഊരക്കാട് മേഖലാ മഞ്ഞനിക്കര തിര്‍ത്ഥയാത്ര ചൊവ്വാഴ്ച രാവിലെ തെക്കെവാഴക്കുളം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നാരംഭിക്കും. പുലര്‍ച്ചെ 5.30ന് മലയിടംതുരുത്ത് മാര്‍ ഇഗ്‌നാത്തിയോസ് ചാപ്പലില്‍ എത്തിച്ചേരുന്ന തീര്‍ത്ഥയാത്ര ഫാ. എല്‍ദോസ് കര്‍ത്തേടത്ത് ആശിര്‍വദിക്കും. കാരുകുളം സെന്റ് മേരീസ് ചാപ്പലില്‍ നിന്നുള്ള വിശ്വാസികളും വിലങ്ങ് സെന്റ് മേരീസ് പള്ളിയില്‍ നിന്നുള്ള വിശ്വാസികളും ഊരക്കാട് ചാപ്പലില്‍ എത്തും.
തുടര്‍ന്ന് മലയിടംതുരുത്തില്‍ നിന്നുള്ള വിശ്വാസികളോടൊപ്പം ചേര്‍ന്ന് യാത്ര താമരച്ചാല്‍ വി.മര്‍ത്തമറിയം യാക്കോബായ വലിയ പള്ളിയില്‍ എത്തും. ഫാ. അബ്രഹാം നെടുന്തള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്കും സ്വീകരണങ്ങളുണ്ടാകും. തുടര്‍ന്ന് യാത്ര കിഴക്കമ്പലം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍. ചൂരക്കോട് സെന്റ് ജോര്‍ജ് പള്ളിയിലെ തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നശേഷം മേഖലാ കണ്‍വീനര്‍ റെജി പോളിന്റെ നേതൃത്വത്തില്‍ വികാരി ഫാ. ബാബു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥന ഉണ്ടാകും. ഇതിനുശേഷം പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിലേക്ക് യാത്രപുറപ്പെടും.
ഇവിടത്തെ സ്വീകരണത്തിനുശേഷം വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസേ്കാപ്പയുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനയ്ക്കുശേഷം തെങ്ങോട് സെന്റ് മേരീസ് പള്ളി, പെരിങ്ങാല വഴി കുറ്റാ പള്ളി, വടവുകോട് സെന്റ് മേരീസ് പള്ളി, ചെറുതോട്ടു കുന്നേല്‍, കരിമുകള്‍, വേളൂര്‍ എന്നിവിടങ്ങളിലെ തീര്‍ത്ഥാടകരോടൊപ്പം പുത്തന്‍കുരിശു പള്ളിയില്‍ എത്തിച്ചേരും.
Be the first to comment on "ഊരക്കാട് മേഖലാ മഞ്ഞനിക്കര തിര്‍ത്ഥയാത്ര ചൊവ്വാഴ്ച രാവിലെ പുറപ്പെടും"