കിഴക്കന്‍മേഖലയില്‍നിന്ന് മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു

 

കിഴക്കന്‍മേഖലയില്‍നിന്നുള്ള മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്ര കോതമംഗലം മര്‍ത്തോമന്‍ ചെറിയപള്ളിയില്‍നിന്ന് ആരംഭിച്ചു. ഹൈറേഞ്ചില്‍നിന്നുള്ള തീര്‍ഥാടകര്‍ കോതമംഗലത്ത് കേന്ദ്രീകരിച്ചശേഷമാണ് യാത്രപുറപ്പെട്ടത്.

തീര്‍ഥയാത്രാരഥത്തില്‍ കോതമംഗലം മര്‍ത്തോമന്‍ ചെറിയപള്ളിവികാരി ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍ ഭദ്രദീപം തെളിയിച്ചു.

മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുനാളിനാണ് കാല്‍നട തീര്‍ഥാടകസംഘം പുറപ്പെട്ടത്.

ടി.യു. കുരുവിള എംഎല്‍എ, ഫാ. അബ്രാഹാം ആലിയാട്ടുകുടി, മീഖായേല്‍ റമ്പാന്‍, ഫാ. എല്‍ദോസ് കാക്കനാട്ട്, ഫാ. ജോസ് പരണായില്‍, ഫാ. മനു മാത്യു, ഫാ. റെജി പാലക്കാടന്‍, ഫാ. ഏലിയാസ് കാവുംപാക്കല്‍, ഫാ. ഗീവര്‍ഗീസ് വാഴാട്ടില്‍, ഫാ. ജോസ് തച്ചേത്തുകുടി, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. കുര്യന്‍, പള്ളിട്രസ്റ്റിമാരായ സലിം ചെറിയാന്‍, ജോണ്‍സണ്‍ തേക്കിലക്കാട്ട്, അഡ്വ. ഷിബു കുര്യാക്കോസ്, ബിനോയി മണ്ണഞ്ചേരില്‍ എന്നിവര്‍ പങ്കെടുത്തു.

Be the first to comment on "കിഴക്കന്‍മേഖലയില്‍നിന്ന് മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.