മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക് തുടക്കമിട്ട മണീട് മാര്‍ കുര്യാക്കോസ് സഹദ പള്ളിയില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 78-ാമത് ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്കും കൊടിയുയര്‍ന്നു. ശനിയാഴ്ച രാവിലെ കുര്‍ബാനയെ തുടര്‍ന്ന് വികാരി ഫാ. സ്ലീബ വട്ടവേലില്‍ കൊടിയുയര്‍ത്തി. ഞായറാഴ്ച രാവിലെ 8.30ന് കുര്‍ബാന വൈകീട്ട് 6.30 ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം, വിവിധ കലാപരിപാടികള്‍ മാജിക്‌ഷോ എന്നിവയുണ്ട്.
തിങ്കളാഴ്ച രാവിലെ കുര്‍ബാന, വൈകീട്ട് 7ന് പ്രദക്ഷിണം. ചൊവ്വാഴ്ചയാണ് മണീടില്‍ നിന്നും മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെടുന്നത്. രാവിലെ 9ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം നല്‍കും. വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് മഞ്ഞനിക്കരയിലേക്ക് കാലനടയായി നീങ്ങുന്ന തീര്‍ഥാടകര്‍ ഉച്ചയോടെ മണീട് പള്ളിയിലെത്തിച്ചേരും. തുടര്‍ന്ന് 2.45ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത എന്നിവര്‍ ചേര്‍ന്ന് തീര്‍ഥയാത്രയെ ആശിര്‍വദിച്ച് യാത്രയാക്കും.
Be the first to comment on "മണീട് പള്ളിയില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്കും കൊടിയുയര്‍ന്നു"