ചെഗുവേരയുടെ ചിത്രം തന്റെ പൂജാമുറിയിലുണ്ടെന്ന് പറഞ്ഞിട്ടില്ല: മോര്‍ കൂറിലോസ്
കോട്ടയം:യേശുക്രിസ്‌തുവിന്റെ ചിത്രത്തിനൊപ്പം ചെഗുവേരയുടെ ചിത്രവും തന്റെ പൂജാമുറിയലുണ്ടെന്നു താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത തികച്ചും അടിസ്‌ഥാനരഹിതമാണെന്നു യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.സി.പി.എം.സമ്മേളനനഗരിയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കാണുന്നതിനിടെ വാര്‍ത്താലേഖകര്‍ സമീപിച്ചപ്പോള്‍ തനിക്കു പണ്ടു സമ്മാനമായി ലഭിച്ച അംബേദ്‌കറുടെയും ചെഗുവേരയുടെയും മറ്റും ചിത്രങ്ങള്‍ തന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുണ്ടെന്നു മാത്രമാണു പറഞ്ഞത്.ഈ ചിത്രങ്ങള്‍ മാത്രമല്ല,തനിക്കു പുരസ്‌കാരമായും മറ്റും ലഭിച്ച ഒട്ടനവധി ചിത്രങ്ങള്‍ സ്വീകരണമുറിയിലുണ്ട്.ഈ വസ്‌തുതയാണു പറഞ്ഞത്.എന്നാല്‍ ഇതു റിപ്പോര്‍ട്ട് ചെയ്‌ത ചില മാധ്യമപ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രവും യേശുക്രിസ്‌തുവിന്റെ ചിത്രത്തിനൊപ്പം താന്‍ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു തെറ്റിദ്ധാരണവരത്തക്കവിധമാണു വാര്‍ത്ത നല്‍കിയതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
See the News Reported My Kaumudhi : –
H.B Catholicose Baselious Thomas 1st in a statement released from Patriarchal Centre made it clear that, Church has not authorized any one to officially speak for Holy Church regarding the recent developments after CPIM “photo display”. Also added that those laymen group spoke in the public regarding this matter don’t have any official acceptance and their opinions are no way connected to the Church’s official stand.
Be the first to comment on "ചെഗുവേരയുടെയും മറ്റും ചിത്രങ്ങള്‍ തന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുണ്ടെന്നു മാത്രമാണു പറഞ്ഞത് : : മോര്‍ കൂറിലോസ്"