യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട് ഭദ്രാസനത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശിലാസ്ഥാപന കര്‍മ്മം താമരശ്ശേരി കാരാടിയില്‍വെച്ച് ശ്രേഷ്ഠകാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തൊമസ് പ്രഥമന്‍ കാതൊലിക്ക ബാവ നിര്‍വ്വഹിച്ചു.
കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൌലോസ് മോര്‍ ഐറേനിയോസ് ആദ്ധ്യക്ഷം വഹിച്ചു. സഭയിലെ മറ്റ് മെത്രാപ്പോലിത്താമാരായ മത്യുസ് മോര്‍ അപ്രേം, ഡോ. കുര്യാക്കോസ് മോര്‍ ക്ലീമ്മീസ്, സഖറിയാസ് മോര്‍ പീലക്സിനോസ്, ഐസക്ക് മോര്‍ ഒസ്താത്തിയോസ് തുടങ്ങിയ തിരുമേനിമാര്‍ അനുഗ്രഹ പ്രഭാഷണവും മുന്‍ മന്ത്രി റ്റി.യു. കുരുവിള, ഭദ്രാസന വൈദിക സെക്രട്ടറി ഫ: സാജു പായിക്കാട്, ജോയന്റ് സെക്രട്ടറി റ്റി.ഒ. വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സഭയിലെ വൈദീകര്‍, സഭാ മാനേജിംങ്ങ് കൌണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസനത്തിലെ അംഗങ്ങളും മറ്റ് വിശ്വാസികളും പങ്കെടുത്തു.
ആസ്ഥാനത്തിന് “മൌണ്ട് ഹോറേബ്” എന്ന് ശ്രേഷ്ഠ കാതോലിക്കാബാവ നാമകരണം ചെയ്തു
Be the first to comment on "കോഴിക്കോട് ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ശ്രേഷ്ഠ കാതോലിക്കാബാവ നിര്‍വ്വഹിച്ചു"