മലയാള മനോരമ ഗ്രൂപ്പിന്റെ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ആറുമണിയോടെ കോട്ടയം കഞ്ഞിക്കുഴിയിലുള്ള വസതിയിലായിരുന്നു അന്ത്യം. മനോരമ കോട്ടയം ഓഫീസില്‍ നാളെ ഒരുമണിമുതല്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് നാലു മണിക്ക് കോട്ടയം പുത്തന്‍പള്ളിയിലാണ് സംസ്‌കാരം. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ അതികായനായ കെ.എം. മാത്യു ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി അടക്കം നിരവധി സംഘടനകളുടെ സാരഥ്യം വഹിച്ചിട്ടുള്ള വ്യക്‌തിയാണ്. പരേതയായ അന്നാമ്മ മാത്യൂ (മിസിസ് കെ.എം. മാത്യൂ) ആണ് ഭാര്യ.മാമന്‍ മാത്യൂ (എഡിറ്റര്‍ ആന്‍ഡ് മാനേജിംഗ് എഡിറ്റര്‍), തങ്കം, ഫിലിപ്പ് മാത്യൂ (മാനേജിംഗ് എഡിറ്റര്‍), ജേക്കബ് മാത്യൂ (എഡിറ്റര്‍) എന്നിവരാണ് മക്കള്‍.
1917-ല്‍ കണ്ടത്തില്‍ കെ.സി മാമന്‍ മാപ്പിളയുടെയും കുഞ്ഞാമ്മയുടെയും മകനായി ജനിച്ചു. 1954-ല്‍ മനോരമയില്‍ മനേജിംഗ് എഡിറ്ററായി. 1973-ല്‍ മനോരമയുടെ ചീഫ് എഡിറ്ററായി. വൈകാതെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി.1991-ല്‍ ഫൗണ്ടഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫോര്‍മേഷന്‍ പുരസ്കാരം നേടി. 1992-ല്‍ നാഷണല്‍ സിറ്റിസണ്‍ പുരസ്കാരം,1996-ല്‍ ബി.ഡി ഗോയങ.ക പുരസ്കാരം, 1997-ല്‍ കേരള പ്രസ് അക്കാദമി പുരസ്കാരം, 1998-ല്‍ പത്മഭൂഷണ്‍ എന്നിവ കെ.എം മാത്യൂവിനെ തേടിയെത്തി.
1967-ല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകട്രസ്റ്റിയായി. സെന്‍ട്രല്‍ പ്രസ് അഡ്വൈസറി കമ്മിറ്റി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്ര;ജീവനക്കാര്‍ക്കുള്ള രണ്ടാം വേജ് ബോര്‍ഡ് അംഗം, ഓര്‍ത്തഡോക്സ് സഭ വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ അന്നമ്മയെ കുറിച്ച് ‘അന്നമ്മ’ എന്ന പുസ്തകവും ‘എട്ടാമത്തെ മോതിരം’ എന്ന ആത്മകഥയും എഴുതിയിട്ടുണ്ട്.കെ.എം മാത്യൂവിനെ്റ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുശോചിച്ചു.
കാരിത്താസ് ആശുപത്രിയില്‍ വച്ച് എംബാം ചെയ്ത ശേഷം രാവിലെ 10 മണിയോടെ മൃതദ്ദേഹം കോട്ടയത്തെ വസതിയില്‍ എത്തിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി,എല്‍്ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍,തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി ആദരാജ്ഞലി അര്‍പ്പിച്ചു.
Be the first to comment on "K. M. Mathew Passed Away"