Kattachira St.Marys Church declared as Marian Pilgrim Center

 

 

കട്ടച്ചിറ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ചാപ്പലിനെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച്‌ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കല്‍പന പുറപ്പെടുവിച്ചു.

ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കും. ചാപ്പലില്‍ സ്‌ഥാപിച്ചിട്ടുളള വിശുദ്ധ കന്യാമറിയത്തിന്റെ ചിത്രത്തില്‍നിന്നു കഴിഞ്ഞ ഒക്‌ടോബര്‍ 21 മുതല്‍ കണ്ണീര്‍ കാണപ്പെട്ടത്‌ ദൈവമാതാവിന്റെ സാന്നിധ്യമറിയിക്കുന്നതാണെന്ന്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ നിയോഗിച്ച മെത്രാന്‍ ഉപസമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട്‌ പരിഗണിച്ച ശേഷമാണു പാത്രിയര്‍ക്കീസ്‌ ബാവ കല്‍പന പുറപ്പെടുവിച്ചത്‌.

സംഭവം പുറത്തായതോടെ നിരവധി വിശ്വാസികളാണു ചാപ്പലില്‍ എത്തി പ്രാര്‍ഥിച്ചു മടങ്ങുന്നത്‌.

ഫ്‌ളക്‌സിലുള്ള ചിത്രത്തില്‍നിന്ന്‌ ഒഴുകുന്ന കണ്ണീര്‍ സുഗന്ധദ്രവ്യമായി വിശ്വാസികള്‍ക്ക്‌ അനുഭവപ്പെടുന്നതായി വികാരി ഫാ. റോയ്‌ കട്ടച്ചിറ പറഞ്ഞു. ഇതിനകം ശ്രേഷ്‌ഠ ബാവായും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും കട്ടച്ചിറയിലെത്തി സംഭവം നിരീക്ഷിച്ചിരുന്നു.

വിവിധ തലങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും അനുഭവ സാക്ഷ്യങ്ങളും വിലയിരുത്തിയ ശേഷമാണു സുന്നഹദോസ്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്കു റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

Be the first to comment on "Kattachira St.Marys Church declared as Marian Pilgrim Center"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.