വിശ്വാസപരമായി വളരെ അടുത്തു നില്‍ക്കുന്ന കത്തോലിക്കാ സഭയും സുറിയാനി ഓര്‍ത്തഡോ ക്‌സ് (യാക്കോബായ) സഭയും കഴിഞ്ഞ മൂന്ന് ദശാബ്‌ദങ്ങളില്‍ ദൈവശാസ്‌ത്രസംവാദങ്ങളിലൂടെ ഐക്യത്തിന്റെയും പരസ്‌പര സഹകരണത്തിന്റെയും പാതകളില്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. ഇരുസഭകളെയും വ്യത്യസ്‌ത ധ്രുവങ്ങളിലേക്ക് നയിച്ച ക്രിസ്‌തുവിജ്ഞാനീയ പ്രശ്‌നങ്ങള്‍, 1971 ഒക്‌ടോബര്‍ 27 ന് പരി. പോള്‍ ആറാമന്‍ മാര്‍പാപ്പയും പരി. ഇഗ്നാത്തിയോസ് യാക്കോബ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവാ യും ഒപ്പുവച്ച സംയുക്ത പ്രഖ്യാപനവും 1984 ജൂണ്‍ 24 ന് പരി. ഇഗ്നാത്തിയോസ് സഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായും പരി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഒപ്പുവച്ച സംയു ക്ത പ്രഖ്യാപനത്തോടു കൂടി പരിഹരിച്ച് ഇരുസഭകളും ഐക്യത്തിന്റെ പാതയില്‍ പുതിയൊരു അധ്യായം കുറിച്ചു. ഇരുസഭകളും തമ്മിലുള്ള സംവാദത്തിനായുള്ള അന്താരാഷ്‌ട്ര തലത്തിലുള്ള കമ്മീഷനുകള്‍ രൂപപ്പെട്ടതോടുകൂടി ഭാരതത്തിലെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും (യാക്കോബായ) കത്തോലിക്കാസഭയും കൂടുതല്‍ അടുക്കുന്നതിനും ഇരുസഭകളിലെയും വിശ്വാസികളുടെ പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഇടയശുശ്രൂഷ മണ്‌ഡലങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും ഇന്ത്യയില്‍ ഒരു ഡയലോഗ് കമ്മീഷനെ സഭാതലവന്മാര്‍ നിയമിക്കുകയും ചെയ്‌തു.
ഈ കമ്മീഷന്റെ സംവാദനങ്ങളുടെ ഏറ്റവും ദൃശ്യമായ ഫലങ്ങളിലൊന്നാണ് 1994 ജനുവരി 25 ന് ഇരുസഭകളും തമ്മിലുണ്ടാക്കിയ വിവാഹസംബന്ധമായ ഉടമ്പടി. ഇരുസഭകളിലെയും വിശ്വാസികള്‍ക്ക് സഭാന്തര വിവാഹം ആവശ്യമായി വ രുന്ന സന്ദര്‍ഭങ്ങള്‍ കണക്കിലെടുത്ത് ഉണ്ടാക്കിയിട്ടുള്ളതാണ് ഉടമ്പടി. ഇരുസഭകളിലെയും തലവന്മാര്‍ നിയോഗിച്ച ഔദ്യോഗിക കമ്മീഷന്റെ സഭാതലവന്മാരുടെ അംഗീകാരത്തോടെ രൂപം കൊടുത്ത പ്രസ്‌തുത ഉടമ്പടി ഇരുസഭകളിലെയും വൈദികരുള്‍പ്പെടെയുള്ള മുഴുവന്‍ സഭാംഗങ്ങളും പാലിക്കുവാന്‍ കടപ്പെട്ടവരാണ്.
ഇരുസഭകളിലെയും വിശ്വാസികള്‍ തമ്മിലുള്ള സഭാന്തര വിവാഹ ഉടമ്പടി 1994 ല്‍ നിലവില്‍ വരികയും അതിന്റെ വെളിച്ചത്തില്‍ അനേകവിശ്വാസികള്‍ക്ക് സഭാമാറ്റമോ തടസങ്ങളോ കൂടാ തെ വിവാഹം നടത്തുവാനുള്ള സാഹചര്യം ഉണ്ടായി എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോ ഴും സമീപ കാലത്തുപോലും ഇരു സഭകളിലെ യും ചുരുക്കം ചില പള്ളികളിലെങ്കിലും ഉടമ്പടിയെക്കുറിച്ചുള്ള അജ്ഞത നിമിത്തമോ വേണ്ട ത്ര ധാരണയില്ലാത്തതിനാലോ വൈദികരുള്‍ പ്പെടെയുള്ളവര്‍ സഭാന്തര വിവാഹത്തിന് സഹകരിക്കാതെ വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്നു എന്ന വസ്‌തുത കമ്മീഷന്‍ മനസിലാക്കിയ സാഹചര്യത്തില്‍ പ്രസ്‌തുത ഉടമ്പടി പൂര്‍ണരൂപത്തില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്‌ത് കത്തോലിക്കാ-യാക്കോബായ സഭകളുടെ എല്ലാ ഇടവകകളിലും ലഭ്യമാകത്തക്കവണ്ണം ക്രമീകരിച്ചിട്ടുണ്ട്.
ഒരേ സഭയില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെയാണ് ഇരുസഭകളും പ്രോത്സാഹിപ്പിക്കുന്നതും ക്രമാനുസൃതമെന്ന് കരുതുകയും ചെയ്യുന്നത്. എന്നാല്‍ സഭാന്തര വിവാഹങ്ങള്‍ നടക്കു ന്നു എന്ന വസ്‌തുതയെ അംഗീകരിച്ചുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ വരനും വധുവിനും അവരവരുടെ സഭയിലെ അംഗത്വം നിലനിര്‍ത്തുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് വിവാഹത്തിന് ആവശ്യമുള്ള രേഖകളും വിവരങ്ങളും ലഭ്യമാക്കി വിവാഹത്തിനുള്ള സൗകര്യം ഇരുസഭകളും ചെയ്‌തുകൊടുക്കുക എന്നതാണ് ഇതിന്റെ കാതലായ ഭാഗം. ഉടമ്പടിയുടെ സംക്ഷിപ്‌ത രൂപം ചുവടെ;
സഭാന്തര വിവാഹത്തിനുള്ള അനുവാദം വധൂവരന്മാര്‍ അവരവരുടെ മെത്രാപ്പോലീത്തയുടെ പക്കല്‍നിന്ന് വാങ്ങേണ്ടതാണ് (ഇക്കാര്യത്തില്‍ ഇടവക വികാരിമാരെ സമീപിക്കുമ്പോള്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്‌തുകൊടുക്കണം).
മെത്രാപ്പോലീത്തയുടെ അനുവാദത്തോടെ ഇടവക വികാരിമാര്‍ വിവാഹം നടത്തുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കേണ്ടതാണ്.
വിവാഹം വരന്റെയോ വധുവിന്റെയോ ഇടവകയില്‍ നടത്തണമെന്നുള്ളത് വധൂവരന്മാര്‍ക്ക് തീരുമാനിക്കാവുന്നതാണ് (ഉദാഹരണമായി വിവാഹകൂദാശ വധുവിന്റെ ഇടവകയായ കത്തോലിക്കാ പള്ളിയില്‍ നടന്നാലും വരന്റെ യാക്കോബായ ഇടവകയിലെ അംഗത്വം നഷ്‌ടമാകുന്നില്ല. മറിച്ചും അതുതന്നെ).
സഭാന്തര വിവാഹം എന്ന് വ്യക്തമാക്കിക്കൊ ണ്ട് വധൂവരന്മാരുടെ ഇടവകകളില്‍ വിവാഹം വിളിച്ചു ചൊല്ലണം.
മുറപ്രകാരം പള്ളിക്ക് ലഭിക്കേണ്ട എല്ലാ വിഹിതങ്ങളും ലഭിച്ചു എന്ന് വികാരി ഉറപ്പു വരുത്തണം.
വരന്റെയും വധുവിന്റെയും മാമോദീസ സര്‍ട്ടിഫിക്കറ്റ്, വിവാഹത്തിനു മുമ്പുള്ള കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കേണ്ടതാണ്.
വിവാഹം നടക്കുന്ന പള്ളിയിലെ വികാരി യോ അദ്ദേഹം ചുമതലപ്പെടുത്തുന്ന അതേ സഭയില്‍ നിന്നുള്ള വൈദികനോ കൂദാശയ്‌ക്ക് നേതൃത്വം നല്‍കണം.
ഇരുസഭകളിലെയും വൈദികര്‍ക്ക് ഒരുമിച്ച് മുഖ്യകാര്‍മികത്വം വഹിക്കുന്നതിനോ ഇരുസഭകളിലെയും കൂദാശക്രമങ്ങള്‍ ഒരുമിച്ച് ചേര്‍ ത്തുപയോഗിക്കുന്നതിനോ അനുവാദമില്ല. എന്നാ ല്‍ വി. ഗ്രന്ഥവായന, പ്രസംഗം തുടങ്ങിയ കാര്യങ്ങള്‍ ഇതര സഭയിലെ സന്നിഹിതനായിരിക്കുന്ന വൈദികന് നിര്‍വഹിക്കാവുന്നതാണ്.
വിവാഹം നടക്കുന്ന പള്ളിയിലെ രജിസ്റ്ററില്‍ വിവാഹം രേഖപ്പെടുത്തേണ്ടതും ഇതര പള്ളിയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തുവാനുള്ള രേഖകള്‍ നല്‍കേണ്ടതുമാണ്.
വിവാഹം അസാധുവാക്കല്‍ നടപടി ഇരുഭാഗത്തെയും മേല്‍പട്ടക്കാരുടെ അനുവാദത്തോടെ മാത്രമേ നടത്താനാവുകയുള്ളൂ.
കബറടക്ക ശുശ്രൂഷ കഴിയുന്നിടത്തോളം മരിച്ചുപോയ വ്യക്തിയുടെ സഭയിലെ ആരാധന ക്രമമനുസരിച്ച് നടത്തുക. രണ്ടുപേരുടെയും ഇടവകകളിലെ സെമിത്തേരിയില്‍ അടക്കാന്‍ അനുവാദമുണ്ടെങ്കിലും പങ്കാളിയുടെ കല്ലറയോട് ചേര്‍ന്ന് അടക്കം ചെയ്യുന്നതിന് തടസമില്ലാത്തതാകുന്നു.
വിവാഹിതരാകുന്നവര്‍ വിവാഹം നടത്തുന്നതിനായി കത്തോലിക്കാ സഭയിലേക്കോ യാക്കോബായ സഭയിലേക്കോ സഭാമാറ്റം നടത്തി ചേരേണ്ടതിന്റെ ആവശ്യമില്ല. ആയതിന് അവരെ നിര്‍ബന്ധിക്കാനും പാടില്ലാത്തതാകുന്നു. അവരവരുടെ സഭയിലെ അംഗത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിവാഹം നടത്തുന്നതിനാവശ്യമായ രേഖകള്‍ അവരുള്‍പ്പെടുന്ന ഇടവകകളില്‍ നിന്നും നല്‍കേണ്ടതാണ്. യാക്കോബായ സഭയിലെ വൈദികര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്‌തുത കത്തോലിക്കാ സഭാംഗം സഭാന്തര വി വാഹത്തിനായി വരുമ്പോള്‍ ആ സഭയില്‍നിന്നും വി. മാമ്മോദീസായും സ്ഥൈര്യലേപനവും (യാക്കോബായ സഭയിലെ വി. മൂറോന് തുല്യമായ കത്തോലിക്കാ സഭയിലെ കൂദാശ) സ്വീകരിച്ചിട്ടുള്ള വ്യക്തിയാണെങ്കില്‍ മൂറോനഭിഷേകം നടത്തുവാന്‍ പാടില്ലാത്തതാകുന്നു.
സഭാന്തര വിവാഹം സംബന്ധിച്ച ഉടമ്പടിയുടെ (പൂര്‍ണരൂപവും മാര്‍ഗനിര്‍ദ്ദേശങ്ങളും) മലയാള പതിപ്പ് എല്ലാ ഇടവകകളിലും ഉടനെ ലഭ്യമാകുന്നതാണ്. ഈ വിഷയം സംബന്ധിച്ച സംശയങ്ങള്‍ക്ക് 0091 9447475105 എന്ന നമ്പറിലോ theophi
losethirumeni@ yahoo.co.uk എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Be the first to comment on "Jacobite Catholics Marriage Agreement"