Insurance for all Priest

യാക്കോബായ സഭയിലെ വൈദികര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു

 

യാക്കോബായ സഭയിലെ മുഴുവന്‍ വൈദികര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന അഖില മലങ്കര വൈദികയോഗം തീരുമാനിച്ചു. പദ്ധതിയുടെ പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി യോഗത്തില്‍ അധ്യക്ഷതവഹിച്ച ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. വൈദികരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ ഏര്‍പ്പെടുത്തുവാനും യോഗത്തില്‍ തീരുമാനമായി.

രോഗികളും ആലംബഹീനരുമായ വൈദികര്‍ക്ക് പുനരധിവാസം, മക്കള്‍ക്ക് വിവാഹധനസഹായം, ഭവന പദ്ധതി, ധ്യാനം ക്രമീകരിക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടുന്ന വിപുലമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് രൂപകല്പന നല്‍കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സുവിശേഷസംഗമം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത, ഫാ. ഇ.സി.വര്‍ഗീസ് കോര്‍ എപ്പിസേ്കാപ്പ, ഫാ. വര്‍ഗീസ് മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

Be the first to comment on "Insurance for all Priest"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.