സഭാ തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ തൃക്കുന്നത്ത് സെന്റ് മേരീസ് യക്കോബായ പളളി തുറക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. 32 വര്‍ഷത്തിനു ശേഷമാണ് പള്ളി തുറക്കുന്നത്.
രാവിലെ ഏഴൂ മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കും ഉച്ചയ്‌ക്ക് ഒന്നു മുതല്‍ അഞ്ചു വരെ യാക്കോബായ വിശ്വാസികള്‍ക്കും പ്രാര്‍ത്ഥന നടത്താം. ഈ മേഖലയില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ കലക്‌ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ചെറിയ സംഘമായി എത്തിയാകണം പ്രാര്‍ത്ഥന നടത്തേണ്ടത് .
ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യക്കോബായ പളളി തര്‍ക്കത്തില്‍ നിലവില്‍ ജില്ലാ കലക്‌ടര്‍ നല്‍കിയിട്ടുളള നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ അടിയന്തര ഹര്‍ജിയിലാണ് വിധി.
ഇരു വിഭാഗങ്ങളുമായി 18ന് നടത്തിയ ചര്‍ച്ചയേതുടര്‍ന്നു കലക്‌ടര്‍ കഴിഞ്ഞവര്‍ഷത്തേതുപോലെ ഇത്തവണയും സമയക്രമം പാലിച്ചു പെരുന്നാള്‍ ആചരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
Be the first to commenton "High Court ordered to open Thrikkunnath St. Mary's Jacobite Syrian Church for 2 days"
Be the first to comment on "High Court ordered to open Thrikkunnath St. Mary's Jacobite Syrian Church for 2 days"