Rev. Fr. Cherian was a priest of Kottayam Diocese of Jacobite Syrian Orthodox Church. He was a gifted singer, blessed poet, writer, preacher and respected teacher of Holy Jacobite Syrian.
We can compare Cherianachan to Harp of Perumpalli thirumeni. Fr. Cherian truly testified the compassion and love of our Lord Jesus Christ. Cherianachan was a priest who mostly stays behind the curtain, yet accomplishes great deeds for the growth of the Kingdom of God.
കുറിച്ചി സെന്റ് മേരീസ് യാക്കോബായ പള്ളിവികാരിയും വെട്ടിക്കല്‍ എം.എസ്.ഒറ്റി. സെമിനാരിയിലെ അധ്യാപകുനുമായ ഫാ.ചെറിയാന്‍ കോട്ടയില്‍ മാന്തുക റീത്ത് പള്ളിജംഗ്‌ഷനില്‍ വെച്ച് അപകടത്തില്‍ മരിച്ചു.
മാന്തുക സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സുവിശേഷയോഗത്തില്‍ പ്രസംഗിക്കാനെത്തിയതായിരുന്നു അച്ചന്‍. സ്റ്റോപ്പില്‍ ബസ് ഇറങ്ങിയശേഷം എം.സി. റോഡിന്റെ എതിര്‍ വശത്ത്കൂടി നടന്നു വരികയാരുന്ന സമീപ വാസിയായ ക്രീഷ്ണപിള്ള എന്ന വക്തിയോട് പള്ളിയിലേക്കുള്ള വഴി ചോദിച്ച് നില്‍ക്കുന്നതിനിടയിലാണ് മറ്റോരു വാഹനത്തെ മറി കടന്ന് അമിത വേഗത്തിലെത്തിയ പെട്ടി ഓട്ടോ ഇടിച്ചത്. ഉടന്‍ തന്നെ ഫാ.ചെറിയാനെ പന്തളത്ത് സി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.
ഫാ. ചെറിയാന്‍ കോട്ടയില്‍ തിരുവഞ്ചൂര്‍ കോട്ടയില്‍ സ്‌കറിയയുടെയും അക്കാമ്മയുടെയും മകനാണ്. ഭാര്യ: അനു. മക്കള്‍: ജെനിന്‍, ജൂബി. മലേക്കുരിശ് ദയറായില്‍നിന്ന് സെമിനാരി പഠനം പൂര്‍ത്തിയാക്കി. പുറ്റടി സെന്റ് മേരീസ്, നാലുന്നാക്കല്‍ സെന്റ് ആദായീസ്, കോട്ടയം സെന്റ് ജോസഫ്, കുമരകം സെന്റ് ജോണ്‍സ്, നട്ടാശേരി സെന്റ് ജോര്‍ജ്, പള്ളം സെന്റ് ഇഗ്‌നേഷ്യസ്, അരീപ്പറമ്പ് സെന്റ് മേരീസ് എന്നീ പള്ളികളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
മറന്നീടല്ലേ സൂനു നാഥാ
ശുശ്രൂഷകരാം വൈദികരെ
ഉയര്‍പ്പിന്‍ വലിയോരു നാളിങ്കല്‍
അവര്‍ക്കേകണമെ മുഖകാന്തി
Be the first to comment on "Rev. Fr. Cherian Kottayil Passed away"