വടക്കിന്റെ മഞ്ഞിനിക്കരയായ ന്യുഡല്‍ഹി ഛത്തര്‍പൂര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു.

 

മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് ത്യതിയന്‍ പത്രിയര്‍ക്കീസ് ബാവായുടെ എഴുപത്തി എട്ടാമതു ദുഖ്‌റോനോ പെരുന്നാള്‍ പ:മോറാന്റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന വടക്കിന്റെ മഞ്ഞിനിക്കരയായ ന്യുഡല്‍ഹി ഛത്തര്‍പൂര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍  2010 ജനുവരി 31 (ഞായര്‍), ഫെബ്രുവരി 6, 7 (ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍ ഡോ: എബ്രഹാം മോര്‍ സേവേറിയോസ് (അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത)  പത്രോസ് മോര്‍ ഒസ്ത്താത്തിയോസ് (ഡല്‍ഹി ഭദ്രാസന സഹായ മെത്രാപ്പോലീത്ത) പ:പാത്രിയര്‍ക്കീസ് ബാവായുടെ പ്രെതിനിധി ആലപ്പോ ഭദ്രാസന മെത്രാപ്പോലിത്ത യോഹന്നാ മോര്‍ ഗ്രീഗോറിയോസ് എന്നീ പിതാക്കന്മാരുടെ മഹനീയ് സന്നിദ്ധ്യത്തില്‍ ഭക്തി നിര്‍ഭരമായി കൊണ്ടാടി.

 

 2010 ഫെബ്രുവരി 7-നു ഉച്ചയ്‌ക്കു 12 മണിക്ക് പ:അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കിഴക്കിന്റെ ആസ്ഥാനമായ ന്യുഡല്‍ഹി സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍നിന്നും അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത എബ്രഹാം മോര്‍ സേവേറിയോസ് തിരുമനസ്സുകോണ്ട് ആശീര്‍വദിച്ചു നല്‍കിയ ഭദ്രദീപം, പാത്രിയക്ക പതാക, വി:ശ്ലീബാ എന്നിവ ഏറ്റു വാങ്ങി ഡല്‍ഹി ഭദ്രാസത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു വിശ്വാസികള്‍ ബഹു:വൈദികരുടെ നേത്രത്വത്തില്‍ കാല്‍നടയായി വടക്കിന്റെ മഞ്ഞിനിക്കരയായ ന്യുഡല്‍ഹി ഛത്തര്‍പൂര്‍ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വൈകുംന്നേരം 5:30 എത്തി.  അഭി:പിതാക്കന്മാരേയും തീര്‍ത്ഥയാത്രയെയും വികാരി ഫാ: പോള്‍സണ്‍ എടക്കാട്ടില്‍ സ്വീകരിച്ചു.

 

സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് അഭിവന്ദ്യ ഡോ: എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി:മുന്നിന്മേല്‍ കുര്‍ബ്ബാന, പ്രസംഗം, തമുക്ക് നേര്‍ച്ച, സ്നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ സമാപിച്ചു.

 

 

Be the first to comment on "വടക്കിന്റെ മഞ്ഞിനിക്കരയായ ന്യുഡല്‍ഹി ഛത്തര്‍പൂര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.