സുവിശേഷത്തിലൂടെ പാപ ജീവിതത്തില്‍ നിന്നു മോചനം: എബ്രഹാം മോര്‍ സേവേറിയോസ്
പുത്തന്‍കുരിശ്: പാപജീവിതത്തില്‍ നിന്നു വിട്ടുപോരാന്‍ സുവിശേഷത്തിലൂടെ വിശ്വാസികള്‍ക്കു കഴിയണമെന്നു ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. പുത്തന്‍കുരിശില്‍ നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ അഖിലമലങ്കര സുവിശേഷ മഹായോഗത്തിന്റെ രണ്ടാം ദിവസത്തെ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. പാപം മനുഷ്യനെ മുറിപ്പെടുത്തുകയാണ്. ഇപ്പോഴും സാത്താന്റെ പരീക്ഷണം മനുഷ്യ ജീവിതത്തില്‍ ശക്‌തിപ്പെട്ടു വരികയാണെന്നും മെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു. പാപം വേട്ടയാടുന്ന സാഹചര്യത്തില്‍ ഇതില്‍നിന്നും മോചനം ലഭിക്കാന്‍ സുവിശേഷത്തിന്റെ ശക്‌തി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവത്തില്‍നിന്നും സൗജന്യമായി ലഭിക്കുന്ന ഒന്നാണ് രക്ഷയെന്നു സുവിശേഷ പ്രസംഗം നടത്തിയ സ്‌തെഫാനോസ് റമ്പാന്‍ പറഞ്ഞു. കീഴില്ലം സെന്റ് തോമസ് ധ്യാനകേന്ദ്രത്തിലെ ഫാ. എല്‍ദോസ് പാലക്കുന്നേല്‍ രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷ നിര്‍വഹിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സമാപന സന്ദേശം നല്‍കി. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, കുര്യക്കോസ് മോര്‍ ദിയസ്‌കോറോസ്, കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഏല്യാസ് മോര്‍ അത്താനാസിയോസ്, കുര്യാക്കോസ് മോര്‍ ക്ലീമിസ്, യാക്കോബ് മോര്‍ അന്തോണിയോസ്, മോണ്‍. ഡോ. ആല്‍ബര്‍ട്ട് റൗഹ് എന്നിവര്‍ സംബന്ധിച്ചു.
ഇന്നു രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടക്കുന്ന ധ്യാനവചന യോഗത്തിന് സെന്റ് പോള്‍സ് പ്രെയര്‍ ഫെല്ലോഷിപ്പ്, പൗരസ്‌ത്യ സുവിശേഷ സമാജം എന്നീ സംഘടനകള്‍ നേതൃത്വം നല്‍കും. വൈകിട്ട് അഞ്ചരയ്‌ക്കു നടക്കുന്ന യോഗത്തില്‍ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഫാ. പൗലോസ് പാറേക്കര മുഖ്യവചന ശുശ്രൂഷ നടത്തും. ഗാനശുശ്രൂഷയ്‌ക്കു കോലഞ്ചേരി ലിവിംഗ് മെലഡീസ് നേതൃത്വം നല്‍കും. ‘പുറപ്പെട്ടു പോരുവിന്‍’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.
Be the first to comment on "Puthenkurish convention News Day 02"