ദൈവീക സാഹചര്യത്തില്‍ ജീവിക്കാന്‍ വിശ്വാസികള്‍ക്കു കഴിയണം: ഏലിയാസ് മോര്‍ അത്താനാസിയോസ്
പുത്തന്‍കുരിശ്: ദൈവീക സാഹചര്യത്തില്‍ ജീവിക്കാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്ന് സുവിശേഷസംഘം പ്രസിഡന്റ് ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. പുത്തന്‍കുരിശില്‍ യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ മൂന്നാംദിവസത്തെ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പാപത്തിന്റെ അന്ധകാരത്തില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിന്നും വിട്ടുപോരുന്നതിനുവേണ്ടിയാണ് ദൈവം വിളിക്കുന്നത്. ആത്മീയ രക്ഷക്കുവേണ്ടിയാണ് യഹോവയായ ദൈവം വിളിക്കുന്നതെന്ന് മെത്രാപ്പോലീത്ത വിശ്വാസികളെ ഓര്‍മിപ്പിച്ചു. സുവിശേഷവും ആരാധനയും സമന്വയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ ആമുഖപ്രസംഗവും ഫാ. പൗലോസ് പാറേക്കര മുഖ്യവചന ശുശ്രൂഷയും നടത്തി.
ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാരായ ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, കുര്യാക്കോസ് മോര്‍ ക്ലിമ്മീസ്, ഡോ. ആല്‍ബര്‍ട്ട് റൗഹ്, ഗബ്രിയേല്‍ റമ്പാന്‍, ഫാ. ജോര്‍ജ് മാന്തോട്ടം, മത്തായി പൂരപ്പാടത്ത്, കെ.എ. തോമസ് എന്നിവര്‍ സംബന്ധിച്ചു.
ഇന്നു രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ സെന്റ് പോള്‍സ് മിഷന്‍ ഓഫ് ഇന്ത്യയുടേയും സ്ലീബാ മോര്‍ ഒസ്‌താത്തിയോസ് ചാരിറ്റബിള്‍ മിഷന്റേയും നേതൃത്വത്തില്‍ ധ്യാനയോഗം നടക്കും.വൈകിട്ട് 5.30നു നടക്കുന്ന സുവിശേഷ യോഗത്തില്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത, മോണ്‍. ഡോ. ആല്‍ബര്‍ട്ട് റൗഹ് എന്നിവര്‍ സുവിശേഷപ്രസംഗം നടത്തും. ലിവിംഗ് മെലഡീസ് ഗാനശുശ്രൂഷക്കു നേതൃത്വം നല്‍കും.
സുവിശേഷയോഗത്തിന്റെ സംപ്രേഷണം റേഡിയോ മലങ്കരയും മലങ്കര വിഷനും തത്സമയം സംപ്രേഷണം ചെയ്യുന്നു. 31-നു പാതിരാ കുര്‍ബാനയോടെയാണ് ഈ വര്‍ഷത്തെ യോഗം സമാപിക്കുന്നത്.
Be the first to comment on "Puthenkurish Convention News -Day 3"