Heartfelt Condolences from JacobiteOnline and whole Jacobite Syrian Orthodox Church
ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്ഷോര് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്സിയും മകന് അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ലേക്ക്ഷോര്‍ അശുപത്രിയില്‍ നിന്നും എടുക്കുന്ന ഭൌതീക ശരീരം 10 മണിമുതല്‍ 1 മണി വരെ എറണാകുളം ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. 3 മണിമുതല്‍ പിറവം സെന്റ് ജോസഫ്സ് സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ചോവ്വാഴ്ച്ച തിരുമാടി കാക്കുര് സെന്റ്മേരീസ് യാക്കോബായ പള്ളിയില്‍ സംസ്ക്കരിക്കും.
Be the first to comment on "Honorable Minister of state Commander TM Jacob Passed away"