പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പനപ്രകാരം കണ്ടനാട് ഭദ്രാസനം രണ്ടായി വിഭജിക്കുന്നതിന് വൈകാതെ നടപടി ആരംഭിക്കാന്‍ യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അനുമതി നല്‍കി.
വര്‍ക്കിംഗ്-മാനേജിംഗ് കമ്മിറ്റികളുടെ ശിപാര്‍ശപ്രകാരമാണിത്. ഇതിനായി ഭദ്രാസന പൊതുയോഗം വിളിച്ചുചേര്‍ക്കാന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ ഇവാനിയോസിനെ ചുമതലപ്പെടുത്തി. പുതിയ മേഖലയുടെ ചുമതല തല്‍ക്കാലം ശ്രേഷ്‌ഠ കാതോലിക്കാ ബാവ വഹിക്കും.
പുതിയ ഭദ്രാസനങ്ങള്‍ രൂപീകരിക്കാനും നിലവിലുളള ഭദ്രാസനങ്ങള്‍ ഭരണസൗകര്യാര്‍ത്ഥം വിഭജിക്കാനോ മേഖലകളാക്കാനോ സുന്നഹദോസ് അനുമതി നല്‍കി.
ഇടുക്കി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ വ്യാപ്‌തി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഇപ്പോള്‍ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ചീന്തലാര്‍ പളളി ഇടുക്കി ഭദ്രാസനത്തില്‍ ചേര്‍ക്കാനാണ് ശിപാര്‍ശയുളളത്.