Uncategorized

പുത്തന്‍കുരിശ്‌ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കും: ശ്രേഷ്‌ഠ ബാവ

  പുത്തന്‍കുരിശ്‌ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന്‌ ആരാധനാ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ തീരുമാനമെടുക്കുമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ അറിയിച്ചു.   പള്ളിക്കെതിരേ ഓര്‍ത്തഡോക്‌ഡ്സ്‌ പക്ഷം നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച്‌ തള്ളിയ സാഹചര്യത്തിലാണിത്‌. കേസുകള്‍ അവസാനിപ്പിച്ച്‌ ക്രൈസ്‌തവ മാര്‍ഗത്തിലേക്ക്‌ വരാന്‍ മറുഭാഗം തയാറായാല്‍…


കോലഞ്ചേരി പള്ളിത്തര്‍ക്കം: ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം

  കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സഭാ തര്‍ക്കത്തില്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് അപരിഹാര്യമായി തുടരുന്നത്.യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗം പുരോഹിതരുമായി കൊച്ചിയില്‍  കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ് പരാജയപ്പെട്ടത്….




ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ തള്ളി; യോജിപ്പിനുള്ള സാധ്യത മങ്ങിയെന്നു ഹൈക്കോടതി

 

കണ്ടനാട്‌ ഭദ്രാസനത്തിലെ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ 44 വര്‍ഷമായി നടന്നുവന്ന കേസ്‌ ഹൈക്കോടതി തീര്‍പ്പാക്കി.

 

1934 ലെ ഭരണഘടനാ പ്രകാരം പള്ളി ഭരിക്കപ്പെടണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി നിരസിച്ച അഡീ. ജില്ലാ കോടതി ഉത്തരവ്‌ ചോദ്യംചെയ്‌ത് ഓര്‍ത്തഡോക്‌സ് പക്ഷം സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ്‌ ഡിവിഷന്‍ ബെഞ്ച്‌ കേസ്‌ തീര്‍പ്പാക്കിയത്‌. പള്ളിയില്‍ തല്‍സ്‌ഥിതി തുടരാന്‍ അനുവദിക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാക്കാലുള്ള ആവശ്യവും കോടതി തള്ളി. പൊതു ട്രസ്‌റ്റിന്റെ പരിധിയില്‍ വരുന്ന ഇടവക പള്ളികള്‍ക്കെതിരേ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും അനുമതി തേടാതെയുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നുമുള്ള കീഴ്‌കോടതി ഉത്തരവ്‌ ജസ്‌റ്റിസുമാരായ വി. രാംകുമാറും പി.യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ബെഞ്ച്‌ ശരിവച്ചു. സിവില്‍ നടപടി ക്രമം 90-ാം വകുപ്പ്‌ അനുസരിച്ച്‌ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ റിസീവര്‍മാരെ നിയോഗിക്കുന്നതിന്‌ വ്യവസ്‌ഥയുണ്ടെന്നും പള്ളികളുടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകവഴി കോടതികളുടെ ഈ അധികാരം ക്ഷണിച്ചുവരുത്താന്‍ ഇടവരുത്തുമെന്ന കാര്യം മറക്കരുതെന്നും ഡിവിഷന്‍ ബെഞ്ച്‌ ഓര്‍മപ്പെടുത്തി.

 

സഭാ തര്‍ക്കം നാള്‍ക്കുനാള്‍ മൂര്‍ച്‌ഛിക്കുന്നതല്ലാതെ യോജിപ്പിന്റെ സാധ്യതകള്‍ കാണുന്നില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. ഒരുവിഭാഗം മറുപക്ഷത്തിനു മേല്‍ ആത്മീയ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്‌ അനന്തമായി നീളുന്ന നിയമയുദ്ധങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. കീഴക്കോടതികളുടേതടക്കം ഓരോ ഉത്തരവും ഇരുപക്ഷവും ചോദ്യം ചെയ്യുന്നത്‌ ഇതിനു തെളിവാണ്‌. മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ പക്ഷങ്ങള്‍ തമ്മിലുള്ള ചേരിതിരിവ്‌ ജനാധിപത്യ വിരുദ്ധവും ക്രൈസ്‌തവ വിരുദ്ധവുമായ പ്രവൃത്തിയാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

 


കോലഞ്ചേരി പള്ളിത്തര്‍ക്കത്തിന്‌ സര്‍ക്കാരിന്റെ ഫോര്‍മുല

  കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച തുടരുന്നു. ഇരുപക്ഷവും മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും നേരിയ വിട്ടുവീഴ്‌ചക്കു തയാറാകുമെന്ന സൂചനയുണ്ട്‌.   തര്‍ക്കത്തിന്‌ ആധാരമായ കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു നല്‍കി പകരം പുതിയ പള്ളി പണിയാന്‍ യാക്കോബായ വിഭാഗത്തിനു സഹായം നല്‍കുക, കോലഞ്ചേരി…



SEUSOMM UK Chapter inaugurated.

The U.K Chapter of St. Ephrem Universal Syrian Orthodox Medical Mission was formally inaugurated in Bristol during the third Family Conference of the U. K region. The Holy Bull of the Patriarch of Antioch and All the East to this effect was read out by Dr. Coorilos Geevarghese, former Patriarchal Vicar of U.K. Mor Aphrem Mathews, Patriarchal Vicar of U.K and the Vice president of SEUSOMM, U.K chapter presided over the function


UK Diocese conducted a Sendoff ceremony for Former Patriarchal Vicar of UK Diocese H.G Geevarghese Mor Coorilose.

 

The Malankara Jacobite Syrian Orhtodox Church, United Kingdom Region gave a warm farewell to its former Patriarchal Vicar, Mor Coorilos Geevarghese. A meeting was organized to bid farewell to Mor Coorilos at Bristol St. Baselius Eldho Jacobite Church on Sunday, the 2nd of October. Mor Aphrem Mathews, the new Patriarchal Vicar of UK presided over the function.


അഭിവന്ദ്യ ഡോ.ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത തിരുമനസ്സിനു യാത്രയയപ്പു നല്കി.

കൂടുതല്‍ പടങ്ങള്‍

 

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ മേഖലയുടെ പാത്രിയര്‍ക്കല്‍ വികരിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി മടങ്ങുന്ന  അഭിവന്ദ്യ ഡോ.ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത തിരുമനസ്സിനു ബ്രിസ്റ്റോളില്‍ വച്ചു നടത്തപ്പെട്ട യു.കെ റിജീയന്റെ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സ് വേദിയില്‍ വച്ചു യാത്രയയപ്പു നല്കി.

 

വാഗ്മി എക്യുമനിക്കല്‍ വേദികളില്‍ സഭയുടെ വക്താവ്, ദൈവശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ ലോക പ്രസിദ്ധനായ മോര്‍ കൂറീലോസ്സ്  മെത്രാപ്പോലീത്തയുടെ ശിശ്രൂഷക്കാലയളവില്‍ യു.കെ  യിലെ യാക്കോബായ സഭക്ക് കെട്ടുറപ്പും, അച്ചടക്കവും ജനകീയ പങ്കാളിത്തത്തോടുകൂടിയ  ഭരണക്രമീകരണവും അഭുത പൂര്‍ണ്ണവുമായ വളര്‍ച്ചയുമാണുണ്ടായത്.


No announcement available or all announcement expired.