കൊച്ചി: ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു.
ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍ 17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വിവിധ മേഖലകളിലെ വ്യക്തികള്‍ ആസ്പത്രിയില്‍ എത്തി.
ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. മക്കള്‍: അഡ്വ. അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി. മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍, ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, തിരുവനന്തപുരം).
ടി.എം. ജേക്കബ് 1977ല്‍ 26-ാം വയസ്സില്‍ പിറവം നിയോജകമണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. അഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. പിറവത്തുനിന്നും കോതമംഗലത്തുനിന്നും മാറിമാറി എട്ടുതവണ സഭയിലെത്തി. നാലു പ്രാവശ്യം മന്ത്രിയായി. 82-87 വിദ്യാഭ്യാസമന്ത്രിയായും 91-96ല്‍ ജലസേചന – സാംസ്‌കാരികമന്ത്രിയായും 2001-ല്‍ ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചു.
കേരള നിയമസഭയില്‍ ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണ് ജേക്കബ്. ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച അംഗങ്ങളിലൊരാണ് അദ്ദേഹം. വിദ്യാഭ്യാസമന്ത്രിയായിരിക്കെ, നിയമസഭയില്‍ ചോദ്യത്തോരവേള മുഴുവന്‍ ഒറ്റചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കും മാത്രമായി പ്രമുഖ നേതാക്കള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് റെക്കോഡിട്ടതും ജേക്കബ് തന്നെ. പ്രീഡിഗ്രി ബോര്‍ഡിനെപ്പറ്റിയുള്ള 30 ചോദ്യങ്ങള്‍ക്കാണ് ജേക്കബ് മറുപടി നല്‍കിയത്. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ നിയമസഭയില്‍ മറുപടി നല്‍കി വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.
കേരള നിയമസഭയുടെ പരിഗണനയ്ക്കു വന്ന വിവിധ ബില്ലുകളിന്മേല്‍ ഏറ്റവും കൂടുതല്‍ ഭേദഗതികളവതരിപ്പിച്ച അംഗങ്ങളില്‍ ഒരാള്‍ ടി.എം. ജേക്കബാണ്.
കോതമങലം മാര്‍ അത്തനേഷ്യസ് കോളേജിലെ എം.ജി.ജെ.എസ്.എം. (മാര്‍ ഗ്രിഗോറിയോസ് ജേക്കബിറ്റ് സ്റ്റുഡന്റ്സ് മൂവ്മെന്റ്റ്) യൂണിറ്റ് വാര്‍ഷികം ആചരിച്ചു. കോളേജ് ചാപ്പലില്‍ വച്ചു അഭിവന്ദ്യ കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമനസ്സിന്റെ കാര്‍മീകത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കൂടിയ യോഗത്തില്‍ ചാപ്ലെയ്ന്‍ ഫാ.സെബി എല്‍ദോ അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ…
കൊച്ചി: യാക്കോബായ സഭയുടെ പ്രമുഖ ഇടവക പള്ളികളില്‍ അവകാശം സ്‌ഥാപിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ കോടതിയിലേക്ക്. ആദ്യഘട്ടമായി എണ്‍പതു പള്ളികള്‍ക്കുവേണ്ടിയാണ് സിവില്‍ നടപടി ക്രമം സെക്ഷന്‍ 92 നിയമപ്രകാരം പ്രാതിനിധ്യസ്വഭാവമുള്ള ഹര്‍ജി (റപ്രസന്റേറ്റീവ് സ്യൂട്ട്) ഫയല്‍ ചെയ്യാന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ അഭിഭാഷകരുമായി ഓര്‍ത്തഡോക്‌സ് നേതൃത്വം ചര്‍ച്ച…
ഓര്‍ത്തഡോക്സ് സഭയുടെ 34 ലെ ഭരണഘടന പ്രകാരം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ അംഗീകരിക്കാമെന്ന ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ വാദം സുപ്രീം കോടതി വിധിയോടുള്ള അനാദരവാണെന്ന് യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലനും ട്രസ്‌റ്റി ജോര്‍ജ് മാത്യു തെക്കേതലയ്‌ക്കലും വ്യക്‌തമാക്കി. സമുദായ കേസില്‍ സുപ്രീം കോടതിയുടെ 95…
കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭാ ഉപസമതിയുമായി സഭാ ഭാരവാഹികള്‍ നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപെട്ടു. കോലഞ്ചേരി സെന്‍റ്പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് അപരിഹാര്യമായി തുടരുന്നത്. ഓര്‍ത്തഡോക്സ് വിഭാഗം വിട്ടുവീഴ്ചക്ക് തയാറാകാഞ്ഞതാണ് കാരണം. ഇരുവിഭാഗവുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും…
മലങ്കര സഭാക്കേസില്‍ 1958 ലുണ്ടായ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമാക്കി മാറ്റിയെടുത്തതു താന്‍ ജഡ്‌ജിക്കു നല്‍കിയ ക്ലാസിന്റെ ഫലമാണെന്നു മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍. ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്‌ത ഡോ. തോമസ് മാര്‍ മക്കാറിയോസ് ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയിരുന്നതായി ഫാ. ഫിലിപ്പോസ് ഫിലിപ്പ് തേവര്‍കാട്ടില്‍…
കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സഭാ തര്‍ക്കത്തില്‍ ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് അപരിഹാര്യമായി തുടരുന്നത്.യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗം പുരോഹിതരുമായി കൊച്ചിയില്‍ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ് പരാജയപ്പെട്ടത്….
No announcement available or all announcement expired.