Online

ലോകസമാധാനത്തിനായി ക്രൈസ്തസഭകള്‍ ഒന്നിച്ചുനില്‍ക്കണം -അര്‍മേനിയന്‍ കാതോലിക്ക ബാവ

 

എല്ലാ ക്രൈസ്തവസഭകളും സമാധാനത്തിനായി ഒന്നിച്ചു നില്‍ക്കണമെന്ന് അര്‍മേനിയന്‍ കാതോലിക്ക ബാവ പരിശുദ്ധ അരാം ഒന്നാമന്‍ അഭിപ്രായപ്പെട്ടു. കേരള സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു. ക്രൈസ്തവസഭകളുടെ ലക്ഷ്യം സമാധാനവും സാമൂഹ്യനീതിയുമായിരിക്കണം. ലോകത്ത് എല്ലായിടത്തും ഇത് നടപ്പാക്കുന്നുണ്ടെന്ന് സഭകള്‍ ഉറപ്പാക്കണം. സമൂഹത്തില്‍ സാഹോദര്യം, സമാധാനം, സഹവര്‍ത്തിത്വം എന്നിവ ഉറപ്പാക്കാന്‍ സഭകള്‍ക്ക് ബാധ്യതയുണ്ട്. ഏത് രാജ്യത്തായാലും ഏത് സംസ്‌കാരമായാലും സാഹോദര്യത്തിനാണ് പ്രഥമസ്ഥാനം നല്‍കേണ്ടത്. ഏത് മതമായാലും ജനങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്നതാണ് മാനവികത.


കത്തോലിക്ക-പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍ ഐക്യത്തിലെത്തണം: കമ്മിഷന്‍

 

 

വിശ്വാസപരമായി അടുപ്പമുള്ള കത്തോലിക്കാ സഭയും പൗരസ്‌ത്യ (ഓറിയന്റല്‍) ഓര്‍ത്തഡോക്‌സ് സഭകളും കൂടുതല്‍ ഐക്യത്തിലും കൂട്ടായ്‌മയിലും എത്തണമെന്നു ബെയ്‌റൂട്ടില്‍ നടന്ന കത്തോലിക്ക-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് അന്തര്‍ദേശീയ ഡയലോഗ്‌ കമ്മിഷന്റെ ഏഴാമത്‌ സമ്മേളനം ആഹ്വാനം ചെയ്‌തു.

 

അര്‍മീനിയന്‍ കാതോലിക്ക പരിശുദ്ധ ആരാം പ്രഥമന്റെ ആസ്‌ഥാനത്തു നടന്ന സമ്മേളനത്തില്‍ ‘ആദ്യ നൂറ്റാണ്ടുകളിലെ സഭകളുടെ യോജിപ്പും പൊതു സുന്നഹദോസുകളു’മായിരുന്നു മുഖ്യവിഷയം.


Patriarchal Delegates Visited "Shanthibhavan" and St Mary's Mission Hospital

 

The Patriarchal delegates H.G. Mor Osththeos Matharoham and Mor Dionysius Behnan Jajawi (Syria), Mor Osthatheos Matta Rohum (Euphrates & Jazirah) visited “Shanthibhavan”, Destitute home for aged and St Mary’s mission Hospital ,the units of St Thomas Charitable trust sponsored by St Thomas JSO Church Annanagar, Chennai. They were accompanied by H.G. Kuriakose Mor Clemis and H.G. Issac Mor Osthatheos and Rev Fr. K J John and Rev.Fr. Aby Alias.


മലങ്കര സഭാ തര്‍ക്ക പരിഹാരം: യാക്കോബായസഭാ പ്രതിനിധികള്‍ കോട്ടയത്ത് അര്‍മീനിയന്‍ കാതോലിക്കായെ കാണും

 

ഇന്ന്‌ കേരളത്തിലെത്തുന്ന അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്ക ആരാം ഒന്നാമനുമായി യാക്കോബായ സഭാ പ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തും.

 

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ മുളന്തുരുത്തി സെമിനാരി റസിഡന്റ്‌ മെത്രാപ്പോലീത്താ ഡോ. കുര്യക്കോസ്‌ മോര്‍ തെയോഫിലോസ്‌, നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ നാളെ രാവിലെ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ കാതോലിക്കായെ കാണുന്നത്‌.

 



`Sunthroneeso' of H.G Mor Osthatheos Ishaq held at St. Thomas JSO Church, Annanagar, Chennai, on Feb 21, Sunday

 

Sunthroneeso’ of H.G Mor Osthatheos Ishaq held at St. Thomas JSO Church, Annanagar, Chennai, on Feb 21, Sunday. A public meeting followed  presided over by Catholicose H.B. Baselious Thomas I. Feleicitation were given by many dignitaries which includes HG Joseph Mor Gregorios, Synod Secretary Mrs Susan Mathew IAS Additional Chief Secretary, H.E Mor Agwin Kuriakose Bishop Chaldean Syrian Church of the East ,


Patriarchal Day Celebrated in Muscat

  The Patriarchal Day was celebrated with fervor in St.Mary’s Jacobite Syrian Orthodox Church, Muscat on Sunday,the 21st February, 2010. After Evening prayers at the St.Mary’s Chapel, Rev.Fr.Alias Ipe, Vicar of the St.Mary’s Church celebrated…


പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ഫാ:ചെറിയാന്‍ കോട്ടയിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

 

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ഫാ:ചെറിയാന്‍ കോട്ടയിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോര്‍ തീമോത്തിയോസിനും, കുറിച്ചി സെന്റ് മേരീസ് ഇടവകാംഗങ്ങള്‍ക്കും എം എസ് ഓ റ്റി സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കുമായി അയച്ച കല്പനയിലാണ് പരിശുദ്ധ പിതാവ് അനുശോചനം രേഖപ്പെടുത്തിയത്.


ഗീവര്‍ഗീസ്‌ മോര്‍ ബര്‍ന്നബാസ്‌ അധികാരപത്രം സ്വീകരിച്ചു

  യാക്കോബായ സുറിയാനി സഭയിലെ ദയറാ പ്രസ്‌ഥാനങ്ങളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട തെങ്ങുംതറയില്‍ ഗീവര്‍ഗീസ്‌ മോര്‍ ബര്‍ന്നബാസ്‌ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായില്‍ നിന്ന്‌ അധികാരപത്രം (സുസ്‌താത്തിക്കോന്‍) സ്വീകരിച്ചു. ദമാസ്‌കസിലെ പാത്രിയര്‍ക്കാ അരമനയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌…


മാര്‍ പവ്വത്തിലുമായി അന്ത്യോഖ്യാ പ്രതിനിധി മോര്‍ ഗ്രിഗോറിയോസ്‌ യൂഹന്ന ഇബ്രാഹിം കൂടിക്കാഴ്‌ച നടത്തി

    അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ പ്രതിനിധി ആലപ്പോ  ആര്‍ച്ച്‌ ബിഷപ്‌ മോര്‍ ഗ്രിഗോറിയോസ്‌ യൂഹന്ന ഇബ്രാഹിം ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലുമായി കൂടിക്കാഴ്‌ച നടത്തി. ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും സീറോ മലബാര്‍ സഭയും തമ്മിലുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ ഭാഗമായാണ്‌ സന്ദര്‍ശനം….


No announcement available or all announcement expired.