Online

താല യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷനില്‍ ധ്യാനം

 

 

അയര്‍ലണ്ടിലെ താലായിലുള്ള സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷനില്‍ നോമ്പുകാല ധ്യാനവും വിശുദ്ധ കുര്‍ബാനയും ഫിബ്രവരി 20 ശനിയാഴ്ച നടന്നു. രാവിലെ 10.30 മുതല്‍ 5 മണിവരെ താല സെന്റ് മലോറിയന്‍സ് ദേവാലയത്തില്‍ വെച്ചാണ് ധ്യാനംനടത്തിയത്

 


ബ്രിസ്റ്റോളിലും കാര്‍ഡിഫിലും യാക്കോബായ സഭയുടെ ഹാശാ ആഴ്ച ശുശ്രൂഷകള്‍

  സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ യാക്കോബായ പളളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ നടത്തുന്നു. ഏപ്രില്‍ 2-ന് രാവിലെ ദു:ഖവെളളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും.  ഈസ്റ്റര്‍ ശുശ്രൂഷ വൈകിട്ട് 5.30-ന് നടത്തും.  വിശദവിവരങ്ങള്‍ക്ക്: അപ്പു മണലിത്തറ 01179073143, റെജി നസ്രാണിതുണ്ടിയില്‍ 01179699894   കാര്‍ഡിഫില്‍ ക്‌നാനായ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ ഓശാന,…


അബര്‍ഡീനില്‍ മഞ്ഞനിക്കര ബാവയുടെയും പെരുമ്പള്ളി തിരുമേനിയുടെയും ഓര്‍മപ്പെരുനാള്‍ ആഘോഷിച്ചു

 

 

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഞ്ഞനിക്കര ദയറയില്‍ കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ എഴുപത്തെട്ടാം ദുഖ്‌റാനോയും പുരമ്പള്ളി സിംഹാസനപ്പള്ളിയില്‍ കബറടങ്ങിയ എപ്പിസ്‌കോപ്പല്‍ സുനഹദോസിന്റെ മുന്‍ സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന പെരുമ്പള്ളി ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിന്റെയും ഓര്‍മയും സംയുക്തമായ ഫിബ്രുവരി 21ന് ആഘോഷിച്ചു.

 


യാക്കോബായ സുറിയാനി സഭാ കോഴിക്കോട് ഭദ്രാസന സുവിശേഷ മഹായോഗം സമാപിച്ചു

 

മനുഷ്യനില്‍ ദൈവത്തിന്റെ ആത്മാവ് വസിക്കുന്നതിനാല്‍ മനുഷ്യന്‍ പാപത്തില്‍ നിന്നകന്ന് വിശുദ്ധിയില്‍ ജീവിക്കണമെന്ന് പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി സഭാ കോഴിക്കോട് ഭദ്രാസന സുവിശേഷ മഹായോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ദൈവത്തില്‍നിന്ന് അകലുമ്പോഴാണ് സമൂഹത്തില്‍ അരാജകത്വവും അസമധാനവും വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 


നീലഗിരി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും

  യാക്കോബായ സുറിയാനി സഭയുടെ നീലഗിരി ജില്ലയിലെ പള്ളികളുടെ ആഭിമുഖ്യത്തിലുള്ള ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും. നെല്ലിമാട് ഗവ. സ്‌കൂള്‍ ഗ്രൗണ്ടില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലിത്ത സഖറിയാസ് ഫാ.മാത്യു കാട്ടിയംപറമ്പില്‍ സുവിശേഷ പ്രസംഗം നടത്തും. ആറുമണിയ്ക്ക് സന്ധ്യാപ്രാര്‍ഥന, 6.30ന് ഗാനശുശ്രൂഷ, ഏഴു മണി മുതല്‍ ഒമ്പതുവരെ സുവിശേഷ പ്രസംഗം….


അന്തോഖ്യാ പ്രതിനിധികള്‍ ഇന്ന് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍

 

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഞായറാഴ്ച അന്തോഖ്യാ പ്രതിനിധികള്‍ എത്തും.

 

പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പ്പന പ്രകാരം ജസീറ യൂഫ്രട്ടീസ് ആര്‍ച്ച് ബിഷപ്പ് മാര്‍ ഒസ്താത്യോസ് മാത്താറോഫ് ദിവന്യാസോസ് മെത്രാപ്പോലീത്ത,സിറിയ ആര്‍ച്ച് ബിഷപ്പ് മോര്‍ ദീവന്നാസ്യോസ് ബഹനാന്‍ ജിജാവി എന്നിവരാണ് എത്തുന്നത്.

 


Mor Behnan Study Circle Organizing a camp at Gregorian Mount Centre, Anikkad, Mallappally on March 13 & 14

 

 

 

Mor Behnan Study Circle (MBSC) Organizing a  camp at Gregorian Mount Centre, Anikkad, Mallappally on March 13 & 14.  Metropolitans Their Graces Dr. Mor Coorilos  Geevarghese (Metropolitan of Niranam Diocese, Patriarchal Vicar of UK, WCC Moderator) & Mor Barnabas Geevarghese (Assistant Metropolitan of Spiritual Organizations) will share their valuable time and thoughts with the camp members.

 


97th Birthday of Malankara Malpan Korooso Desroro Very Rev Dr. Kurien Cor Episcopa Kaniamparambil on 27 February 2010

 

 

Malankara Malpan Very Rev. (Dr.) Kurien Cor Episcopa Kaniamparambil, who is completing 97 years of age on 27th February 2010, has grown to be a living legend with his academic contributions in multifarious domains of the Jacobite Syrian Church, and with spiritual gems being expounded from the depth of his heart. He is one of the very few living authorities of Syriac, ‘the language of Our Lord’, in the world today.

 


അരാം പ്രഥമന്‍ ബാവാ യാക്കോബായ സഭാനേതൃത്വവുമായി ചര്‍ച്ചനടത്തി

 

 മലങ്കര സഭാപ്രശ്‌നം സംബന്ധിച്ച് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സിലിഷ്യ കാതോലിക്ക അരാം പ്രഥമന്‍ ബാവായും മലങ്കര യാക്കോബായ സുറിയാനി സഭാ പ്രതിനിധികളുമായി കോട്ടയത്ത് ചര്‍ച്ചനടത്തി. അര്‍മീനിയന്‍ കാതോലിക്ക ബാവയുടെ ആഗ്രഹപ്രകാരമായിരുന്നു ചര്‍ച്ചയെന്ന് യാക്കോബായ സഭാനേതൃത്വം പറഞ്ഞു. മലങ്കര യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുടെ കാതോലിക്കബാവാമാരെ ഒരുമിച്ച്കാണാന്‍ ആഗ്രഹിക്കുന്നതായി ചര്‍ച്ചയില്‍ അരാം പ്രഥമന്‍ ബാവാ പറഞ്ഞു.

ഇരുസഭകളായി തുടരുകയെന്നതാണ് യാക്കോബായ സഭയുടെ പ്രഖ്യാപിത നിലപാടെന്നും, എന്നാല്‍ ചര്‍ച്ചകള്‍ക്ക് സഭ എതിരല്ലെന്നും യാക്കോബായ സഭാനേതൃത്വം ബാവായെ അറിയിച്ചു. അടുത്ത കൂടിക്കാഴ്ചയില്‍ ഇരുസഭകളിലെയും മെത്രാപ്പോലീത്തമാരെ ഒരുമിച്ച് കാണണമെന്നും അര്‍മീനിയന്‍ കാതോലിക്ക ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. യാക്കോബായ സഭാനേതൃത്വം ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.

 

 



No announcement available or all announcement expired.