കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പല്‍ {മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം}
കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി. മണര്‍കാട് പള്ളിക്കുശേഷം യാക്കോബായ സുറിയാനിസഭയുടെ രണ്ടാമത്തെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് കട്ടച്ചിറ സെന്റ്‌മേരീസ് യാക്കോബായ ചാപ്പല്‍.
സഭയുടെ കീഴിലുള്ള 1800 പള്ളികളില്‍ മണര്‍കാട്, കോതമംഗലം, മഞ്ഞനിക്കര, വടക്കന്‍ പറവൂര്‍ എന്നീ പള്ളികള്‍ കഴിഞ്ഞാല്‍ പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പ്പനയിലൂടെ ആഗോളശ്രദ്ധ നേടുന്ന ദേവാലയം എന്ന പ്രാധാനവ്യും കട്ടച്ചിറ പള്ളിക്ക് കൈവന്നു.
ചാപ്പലില്‍ സ്‌ഥാപിച്ചിട്ടുളള വിശുദ്ധ കന്യാമറിയത്തിന്റെ ചിത്രത്തില്‍നിന്നു കഴിഞ്ഞ ഒക്‌ടോബര്‍ 21 മുതല്‍ കണ്ണീര്‍ കാണപ്പെട്ടത് ദൈവമാതാവിന്റെ സാന്നിധ്യ മറിയിക്കുന്നതാണെന്ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിയോഗിച്ച മെത്രാന്‍ ഉപസമിതി കണ്ടെത്തിയിരുന്നു.