മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികം ആചരിച്ചു; ചരിത്രഭൂമിയിൽ ആഗോള എപ്പിസ്കോപ്പൽ സുന്നഹദോസ് ചേർന്നു
1876-ലെ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ അനുസ്മരണ പരിപാടികൾ നടന്നു. പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്റെ അധ്യക്ഷതയിൽ ആഗോള എപ്പിസ്കോപ്പൽ സുന്നഹദോസ് ചേർന്നു. ശ്രേഷ്ഠ കാതോലിക്കാ ബാവയും ആഗോള സുറിയാനി ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരും പങ്കെടുത്തു.

Comments (0)