വിളംബര ഘോഷയാത്രകൾ പുത്തൻകുരിശിൽ സംഗമിച്ചു; വിശുദ്ധ മൂറോൻ കൂദാശയ്ക്കും സുന്നഹദോസ് വാർഷികാഘോഷങ്ങൾക്കും തുടക്കമായി
വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വിളംബര ഘോഷയാത്രകൾ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ സംഗമിച്ചു. 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് നേതൃത്വം നൽകിയ പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഛായാചിത്രം, ദീപശിഖ, പാത്രിയർക്കാ പതാക, കൊടിമരം, വിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസിന്റെ ഛായാചിത്രം എന്നിവ വഹിച്ചുള്ള ഘോഷയാത്രകളെ ശ്രേഷ്ഠ കാതോലിക്കാ ബാവ സ്വീകരിച്ചു. സന്ധ്യാപ്രാർത്ഥനയ്ക്കും കബറിങ്കൽ ധൂപപ്രാർത്ഥനയ്ക്കും പിന്നാലെ പുതുതായി സ്ഥാപിച്ച കൊടിമരത്തിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

Comments (0)