അന്ത്യോഖ്യായുടെ പരമാധ്യക്ഷന്‍ മലങ്കരയുടെ മണ്ണിൽ ഹൃദയപൂർവമായ വരവേൽപ്പ്; പുത്തൻകുരിശിൽ പ്രൗഢഗംഭീര സ്വീകരണം
കേരള സർക്കാരിന്റെ സംസ്ഥാന അതിഥിയായി മലങ്കരയിലെത്തിയ പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലും ഹൃദ്യമായ സ്വീകരണം. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ മെത്രാപ്പോലീത്തമാരും വൈദികരും സഭാ ഭാരവാഹികളും വിശ്വാസികളും പരിശുദ്ധ പിതാവിനെ വരവേറ്റു. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടത്തിൽ ധൂപപ്രാർഥനയും നടത്തി.

Comments (0)