പരിശുദ്ധ പാത്രിയർക്കീസ് ബാവയെ വരവേൽക്കാൻ പുത്തൻകുരിശ് ഒരുങ്ങി; അഞ്ചാമത് വിശുദ്ധ മൂറോൻ കൂദാശയ്ക്ക് മലങ്കര സാക്ഷിയാകും
കേരള സർക്കാരിന്റെ സംസ്ഥാന അതിഥിയായി പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ നവംബർ 11ന് മലങ്കരയിലെത്തും. രാവിലെ 7.52ന് എമിറേറ്റ്സ് വിമാനമായ EK 530ൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പുത്തൻകുരിശിൽ പരിശുദ്ധ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന അഞ്ചാമത് വിശുദ്ധ മൂറോൻ കൂദാശയാണ് സന്ദർശനത്തിലെ പ്രധാന ആത്മീയ ചടങ്ങ്.

Comments (0)