Breaking
News

വി. മൂറോൻ അഭിഷേക കൂദാശയ്ക്കൊരുങ്ങി മുംബൈ ഭദ്രാസനത്തിലെ കലീന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി

പുനർനിർമിച്ച കലീന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്കും ബലിയർപ്പണത്തിനും ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 10, 11 തീയതികളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും മുംബൈ ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യകാർമികത്വം വഹിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ അഫ്രേം മാത്യൂസ് എന്നിവർ സഹകാർമികരാകും. മുംബൈ ഭദ്രാസനത്തിലെ വൈദികർക്കൊപ്പം സാന്താക്രൂസ് മേഖലയിലെ വിവിധ സഭകളിലെ വൈദികരും ശുശ്രൂഷകളിൽ സംബന്ധിക്കും.

വി. മൂറോൻ അഭിഷേക കൂദാശയ്ക്കൊരുങ്ങി മുംബൈ ഭദ്രാസനത്തിലെ  കലീന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി

Comments (0)

Join the discussion