കന്നി 20 പെരുന്നാൾ: കോതമംഗലത്തേക്ക് തീർഥാടക പ്രവാഹം; ബാവായുടെ കബറിങ്കൽ വിശ്വാസിസഹസ്രങ്ങൾ
കോതമംഗലം മാർ തോമാ ചെറിയപള്ളിയിലെ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക് തീർഥാടകരുടെ പ്രവാഹം. മഴയെ അവഗണിച്ചും പള്ളിയും പരിസരവും വിശ്വാസികളാൽ നിറഞ്ഞു. ശ്രേഷ്ഠ കാതോലിക്കാ ബാവ സന്ധ്യാനമസ്കാരത്തിന് നേതൃത്വം നൽകി.

Comments (0)