ജർമ്മനിയിലെ കീസനിൽ വിശുദ്ധ സ്ലീബാ പെരുന്നാൾ; പാത്രിയർക്കീസ് ബാവ മുഖ്യകാർമികത്വം വഹിച്ചു
വിശുദ്ധ സ്ലീബായുടെ കണ്ടെത്തൽ പെരുന്നാളിനോടനുബന്ധിച്ച് ജർമ്മനിയിലെ കീസൻ നഗരത്തിലെ മോർ ബർസൗമോ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യകാർമികത്വം വഹിച്ചു. കീസനിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ഇടവകകളിൽ നിന്നായി നിരവധി വിശ്വാസികൾ പെരുന്നാൾ ശുശ്രൂഷയിൽ പങ്കെടുത്തു.

Comments (0)