കവടിയാർ കൊട്ടാരത്തിൽ രാജകുടുംബാംഗങ്ങളുമായി മോർ തെയോഫിലോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തി
കവടിയാർ കൊട്ടാരത്തിലെത്തിയ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പൂയം തിരുനാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടിയെയും പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെയും സന്ദർശിച്ചു. ശതാഭിഷിക്തയായ പൂയം തിരുനാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ച മെത്രാപ്പോലീത്ത സഭയുടെ ആശംസകളും പ്രാർഥനാ മംഗളങ്ങളും നേർന്നു.

Comments (0)