ജർമനിയിലെ മോർ ഏലിയോ ദേവാലയത്തിൽ വിശുദ്ധ സ്ലീബാ പെരുന്നാൾ സന്ധ്യാപ്രാർഥനയ്ക്ക് പാത്രിയർക്കീസ് ബാവ മുഖ്യകാർമികത്വം വഹിച്ചു
ജർമനിയിലെ ഗീസൻ മോർ ഏലിയോ ദേവാലയത്തിൽ നടന്ന വിശുദ്ധ സ്ലീബായുടെ കണ്ടെത്തൽ പെരുന്നാളിന്റെ സന്ധ്യാപ്രാർഥനയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ മുഖ്യകാർമികത്വം വഹിച്ചു. വിവിധ പാത്രിയർക്കൽ ചുമതലകൾ വഹിക്കുന്ന മെത്രാപ്പോലീത്തമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഭക്തിനിർഭരമായാണ് പെരുന്നാൾ ശുശ്രൂഷകൾ നടന്നത്.

Comments (0)