മണർകാട് കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ തിരുനട തുറന്നു : ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമം.
എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനത്തിൽ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ തിരുനട തുറന്നു. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷയ്ക്ക് ശേഷം വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപങ്ങൾ വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നുനൽകി. സെപ്റ്റംബർ 14 വരെ ദർശനസൗകര്യമുണ്ടാകും.

Comments (0)