എട്ടുനോമ്പിന്റെ പുണ്യത്തിൽ വൈദികർക്ക് സ്‌നേഹക്കൂടൊരുക്കാൻ മണർകാട് കത്തീഡ്രൽ; ഭവന പദ്ധതിക്ക് 10 ലക്ഷം രൂപ
യാക്കോബായ സുറിയാനി സഭയിലെ വൈദികർക്കായി നടപ്പാക്കിവരുന്ന ഭവന പദ്ധതിക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ 10 ലക്ഷം രൂപയുടെ സഹായം നൽകി. വിശുദ്ധ മർത്തമറിയം സേവകാസംഘം പ്രസിഡന്റ് റവ. ഫാ. ലിറ്റു ജേക്കബ് തണ്ടാശേരിൽ ചെക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് കൈമാറി.

Comments (0)