ആയങ്കര സെന്റ് ജോർജ് പള്ളിയിൽ ജെറിയാട്രിക് എക്യുപ്‌മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു
വയോജനങ്ങളുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി ആയങ്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ എൽഡേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജെറിയാട്രിക് എക്യുപ്‌മെന്റ് സെന്റർ ആരംഭിച്ചു. മൂവാറ്റുപുഴ മേഖലാധിപൻ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

Comments (0)