മുളന്തുരുത്തി സുന്നഹദോസിന്റെ ചരിത്രം വളച്ചൊടിക്കരുത്; സഭാതർക്കത്തിന് ശാശ്വത പരിഹാരം കാണാൻ നിയമനിർമാണം വേണം
ഓർത്തഡോക്സ് വിഭാഗത്തിന്റെ അസോസിയേഷൻ അംഗത്വ പട്ടികയിലും പ്രതിനിധിത്വത്തിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണത്തിൽ സ്വതന്ത്രവും സുതാര്യവുമായ പരിശോധന വേണമെന്ന് യാക്കോബായ സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത. മുളന്തുരുത്തി സുന്നഹദോസിന്റെ ചരിത്രം വളച്ചൊടിക്കരുതെന്നും കോടതി വിധികളുടെ പരിധി കൃത്യമായി പാലിക്കണമെന്നും സഭാതർക്കത്തിന് നിയമനിർമാണം ഉൾപ്പെടെയുള്ള നടപടികളിലൂടെ ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments (0)