വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും ഓർമയിൽ വന്ദ്യ ടി. കെ. ദാനിയേൽ അച്ചന്റെ ചരമ രജത ജൂബിലി ആചരിച്ചു
ചെന്നിത്തല സെന്റ് ജോർജ് ഹോറേബ് യാക്കോബായ സുറിയാനി പള്ളിയിൽ വന്ദ്യ റവ. ഫാ. ടി. കെ. ദാനിയേൽ അച്ചന്റെ ചരമ രജത ജൂബിലി അനുസ്മരണ സമ്മേളനം നടന്നു. ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനം കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. സ്കോളർഷിപ്പ്–എൻഡോവ്മെന്റുകൾ വിതരണം ചെയ്തതോടൊപ്പം അച്ചന്റെ സ്മരണികയും പ്രകാശനം ചെയ്തു.

Comments (0)