അഞ്ച് പതിറ്റാണ്ട് ദൈവാലയ ശുശ്രൂഷ നിർവഹിച്ച മീനടം പള്ളിയിലെ പ്രധാന ശുശ്രൂഷകൻ വിരമിച്ചു
കോട്ടയം ഭദ്രാസനത്തിലെ മീനടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ അഞ്ച് പതിറ്റാണ്ടിലേറെ പ്രധാന ശുശ്രൂഷകനായി സേവനമനുഷ്ഠിച്ച മധുരംചേരിൽ ശ്രീ. മാത്യു വർക്കി (കുഞ്ഞൂഞ്ഞച്ചൻ) വിരമിച്ചു. ഭാഗ്യവതിയായ മർത്തശ്മൂനി അമ്മയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇടവകയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിച്ചു.

Comments (0)