Breaking
Diocese

സ്റ്റാറ്റൻ ഐലൻഡിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം: ആദ്യ മലങ്കര ദൈവാലയത്തിൻറെ പുനർനിർമാണ ശിലാസ്ഥാപന ശുശ്രൂഷയും.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ദൈവാലയം സന്ദർശിച്ച മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം നൽകി. ശ്രേഷ്ഠ ബാവ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയും പുനർനിർമാണം നടക്കുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപന ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു.

സ്റ്റാറ്റൻ ഐലൻഡിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം: ആദ്യ മലങ്കര ദൈവാലയത്തിൻറെ പുനർനിർമാണ  ശിലാസ്ഥാപന ശുശ്രൂഷയും.

Comments (0)

Join the discussion