ആനുവൽ ഫാമിലി കോൺഫറൻസിലെ സൺഡേ സ്കൂൾ മീറ്റിൽ പങ്കെടുത്ത കുട്ടികളും അധ്യാപകരും വളണ്ടിയർമാരുമായി ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സ്നേഹസംഗമം.
വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് ആനുവൽ ഫാമിലി കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിച്ച സൺഡേ സ്കൂൾ മീറ്റിൽ പങ്കെടുത്ത കുട്ടികളും അധ്യാപകരും വളണ്ടിയർമാരും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെയും വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയെയും സന്ദർശിച്ച് അനുഗ്രഹം പ്രാപിച്ചു.

Comments (0)