പനിയും ഡെങ്കിപ്പനിയും പ്രതിരോധിക്കാൻ കോയ്നോനിയ മിഷൻ ആശുപത്രിയുടെ 'ഫീവർ ക്ലിനിക് ക്യാമ്പ്'; സൗജന്യ ഡോക്ടർ പരിശോധനയും ലാബ് പരിശോധനകൾക്ക് പ്രത്യേക നിരക്കും
കാലവർഷക്കാലത്ത് പനി, ഡെങ്കിപ്പനി, എച്ച്1എൻ1 ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനായി അല്ലപ്ര കോയ്നോനിയ മിഷൻ ആശുപത്രി ജൂലൈ 15 മുതൽ 25 വരെ പ്രത്യേക 'ഫീവർ ക്ലിനിക് ക്യാമ്പ്' സംഘടിപ്പിക്കുന്നു. സൗജന്യ ഡോക്ടർ പരിശോധനയ്ക്കൊപ്പം CBC, CRP പരിശോധനകൾ സൗജന്യമായും ഡെങ്കിപ്പനി NS1 ആന്റിജൻ, H1N1 പരിശോധനകൾക്ക് പ്രത്യേക നിരക്കിലും ലഭ്യമാകും.

Comments (0)