ഡിജിറ്റൽ ശുശ്രൂഷകൾ ശക്തിപ്പെടുത്താൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ആഹ്വാനം : ബൈബിൾ സൊസൈറ്റി ഇൻ സിറിയ പ്രതിനിധി സംഘം പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ചു
ബൈബിൾ സൊസൈറ്റി ഇൻ സിറിയയുടെ പ്രതിനിധി സംഘം പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനെ സന്ദർശിച്ചു. യുവതലമുറയെ കൂടുതൽ ഫലപ്രദമായി സുവിശേഷ സന്ദേശവുമായി ബന്ധിപ്പിക്കുന്നതിനായി ഡിജിറ്റൽ പരിവർത്തനത്തിന്റെ പ്രാധാന്യം പരിശുദ്ധ ബാവ എടുത്തുപറഞ്ഞു.

Comments (0)