മോർ ഗബ്രിയേൽ ദയറായുടെ പേരിൽ ഭൂസ്വത്തുക്കളുടെ രജിസ്ട്രേഷൻ പൂർത്തിയായി; ചരിത്രനേട്ടത്തിന് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അഭിനന്ദനം
വർഷങ്ങളായുള്ള നിയമപോരാട്ടങ്ങൾക്കും അശ്രാന്ത പരിശ്രമങ്ങൾക്കും ഒടുവിൽ തുർ അബ്ദീനിലെ ചരിത്രപ്രസിദ്ധമായ മോർ ഗബ്രിയേൽ ദയറായുടെ പേരിൽ ഭൂസ്വത്തുക്കളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതിനെ തുടർന്ന്, സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ പാത്രിയർക്കീസ് ബാവ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ, തുർ അബ്ദീൻ മെത്രാപ്പോലീത്തയും മോർ ഗബ്രിയേൽ ദയറാധിപനുമായ അഭിവന്ദ്യ മോർ തീമോഥിയോസ് ശമൂവേൽ അക്താഷിനെ അഭിനന്ദിച്ചു. ദൈവകൃപയാൽ കൈവരിച്ച ഈ ചരിത്രനേട്ടം കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണെന്ന് പരിശുദ്ധ ബാവ ചൂണ്ടിക്കാട്ടി.

Comments (0)