ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന് 150 വർഷം; ശതോത്തര സുവർണ ജൂബിലി സ്മരണയിൽ പരിശുദ്ധ സഭ
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആത്മീയ, വിശ്വാസ, ഭരണ ചരിത്രത്തിലെ നിർണായക വഴിത്തിരിവായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമാകുന്നു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള മലങ്കരയുടെ അചഞ്ചലമായ ബന്ധവും സഭയുടെ ജനാധിപത്യ ഭരണസംവിധാനത്തിന്റെയും വിശ്വാസപാരമ്പര്യത്തിന്റെയും അടിത്തറയും ഉറപ്പിച്ച ഈ ചരിത്രസംഭവം പുതിയ തലമുറയ്ക്ക് ചരിത്രബോധവും വിശ്വാസനിഷ്ഠയും പകരുന്ന സ്മരണയായി ഈ വർഷം വിപുലമായി ആചരിക്കപ്പെടും.

Comments (0)