കോലഞ്ചേരി പള്ളിക്കേസ്‌ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന്‌ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു

 

കൊച്ചി: കോലഞ്ചേരി പള്ളിക്കേസ്‌ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന്‌ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. സഭാ കേസുമായി ബന്ധപ്പെട്ട്‌ നിരവധി കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ അവയൊന്നും പൂര്‍ണ്ണമായി നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കോലഞ്ചേരി പള്ളി വിധി മാത്രം നടപ്പാക്കുന്നത്‌ നീതിയല്ലെന്ന്‌ യാക്കോബായ വിഭാഗം അധികൃതരെ അറിയിച്ചു. ഈ പള്ളിയില്‍ ബഹുഭൂരിപക്ഷം ഇടവകക്കാരും യാക്കോബായ വിശ്വാസികളാണ്‌. ഹൈക്കോടതി വിധി നടപ്പാക്കുന്നപക്ഷം ബഹുഭൂരിപക്ഷത്തിന്റെ ജനാധിപത്യാവകാശം ഹനിക്കപ്പെടുന്ന അവസ്‌ഥയുണ്ടാകും.

 

പഴന്തോട്ടം പള്ളിയില്‍ കോടതിവിധി യാക്കോബായ സഭയ്‌ക്ക് അനുകൂലമായിട്ടും ഓര്‍ത്തഡോക്‌സ് പക്ഷം തങ്ങള്‍ക്കുള്ള വീതം വിട്ടൊഴിഞ്ഞിട്ടില്ല. തൃക്കുന്നത്തു പള്ളി 1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടേണ്ടതല്ലെന്നു കോടതി വിധിച്ചിട്ടും ഓര്‍ത്തഡോക്‌സ് പക്ഷം പള്ളി വിട്ടുപോയിട്ടില്ല.

കടമറ്റം പള്ളിയോടു ചേര്‍ന്ന്‌ ഓര്‍ത്തഡോക്‌സ് പക്ഷം പള്ളി പണിയുന്നതിനെ കോടതി തടഞ്ഞിരുന്നു. എന്നിട്ടും പണി പൂര്‍ത്തിയാക്കി. മുവാറ്റുപുഴ അരമന നിര്‍മ്മാണം നിര്‍ത്തി വയ്‌ക്കണമെന്ന ഉത്തരവ്‌ നിലനില്‍ക്കുമ്പോഴാണ്‌ പണി നടത്തിയതെന്നും യാക്കോബായ പക്ഷം അറിയിച്ചു.

Be the first to comment on "കോലഞ്ചേരി പള്ളിക്കേസ്‌ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന്‌ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.