നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന്റെ 89 ആമത് ശിലാസ്ഥാപനപെരുന്നാള്‍ ആഘോഷിച്ചു.

 

 

നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന്റെ 89 ആമത് ശിലാസ്ഥാപനപെരുന്നാള്‍ ആഘോഷിച്ചു. പ്രധാന പെരുന്നാള്‍ ദിനമായ ഇന്ന് സഖറിയാസ് മോര്‍ പോളികാര്‍പ്പസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. വികാര്‍ ഫാദര്‍ ജിബി യോഹന്നാന്‍ സഹകാര്‍മ്മികനായി. തുടര്‍ന്ന് കരചുറ്റി പ്രദക്ഷിണം, ആശീര്‍‌വാദം, നേര്‍ച്ചസദ്യ എന്നിവയും ഉണ്ടായിരുന്നു. ചാപ്പല്‍ ട്രസ്റ്റിമാരായ ടി ഐ ഏല്യാസ്, ബിജു വര്‍ഗീസ്, തിരുനാള്‍ കണ്‍‌വീനര്‍ എ വി ഷിബു, മുഖ്യ ശുശ്രൂഷകന്‍ പി പി ജോയി പാലയില്‍ , കമ്മിറ്റി അംഗങ്ങളായ എ വൈ ജോണി, സുനില്‍ പി ജെ, എ വൈ ബേബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

Be the first to comment on "നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന്റെ 89 ആമത് ശിലാസ്ഥാപനപെരുന്നാള്‍ ആഘോഷിച്ചു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.